സ​ല്യൂ​ട്ട്; ര​ണ്ടാ​ഴ്ച​യ്ക്കി​ടെ "ഇ​ര​ക​ൾ' മൂ​ന്ന്
Friday, December 3, 2021 12:41 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട് : സ​ല്യൂ​ട്ടി​ന്‍റെ പേ​രി​ല്‍ പോ​ലീ​സി​ല്‍ മേ​ലു​ദ്യോ​ഗ​സ്ഥ​ർ പീ​ഡി​പ്പി​ക്കു​ന്ന​താ​യി ആ​രോ​പ​ണം. കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ​യാ​ണ് സ​ല്യൂ​ട്ടി​ന്‍റെ പേ​രി​ലും മ​റ്റും ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സു​കാ​രു​ടെ ആ​രോ​പ​ണം.
മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍ രാ​വി​ലെ വ​രു​ന്ന​തി​നി​ടെ​യും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി വീ​ട്ടി​ലേ​ക്കു പോ​കു​മ്പോ​ഴും പൊ​രി​വെ​യി​ല​ത്തും തി​ര​ക്കി​ലും ഡ്യൂ​ട്ടി ചെ​യ്യു​ന്ന​വ​രാ​ണ് സ​ല്യൂ​ട്ട് അ​ടി​ച്ച​തി​ലെ പി​ഴ​വി​നും മ​റ്റും ‘പ്ര​തി​സ്ഥാ​ന​ത്താ​യ​ത്'. ഇ​വ​ര്‍​ക്ക് ഒ​രു ദി​വ​സം മു​ഴു​വ​ന്‍ നീ​ളു​ന്ന സ​ല്യൂ​ട്ട് ക്ലാ​സും സ്ഥ​ലം മാ​റ്റ​വും ഓ​ര്‍​ഡേ​ളി മാ​ര്‍​ച്ചും ഒ​ക്കെ ശി​ക്ഷ​യാ​യി ല​ഭി​ക്കു​ക​യും ചെ​യ്തു.
ട്രാ​ഫി​ക് ഡ്യൂ​ട്ടി​ക്കി​ടെ പോ​ലീ​സു​കാ​ര്‍ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​ല്യൂ​ട്ട് ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​ബ​ന്ധ​മി​ല്ലെ​ന്ന ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ് മ​റി​ക​ട​ന്നാ​ണ് ന​ട​പ​ടി. അ​തേ​സ​മ​യം സ​ല്യൂ​ട്ട് വാ​ങ്ങു​ക​യ​ല്ലാ​തെ തി​രി​ച്ച് ഒ​രി​ക്ക​ല്‍ പോ​ലും പോ​ലീ​സു​കാ​ര്‍​ക്ക് മേ​ല​ധി​കാ​രി​ക​ളി​ല്‍ പ​ല​രും ന​ല്‍​കാ​റി​ല്ലെ​ന്ന ആ​രോ​പ​ണ​വും ഉ​ണ്ട്. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് രാ​ജാ​ജി റോ​ഡി​ല്‍ പൊ​രി​വെ​യി​ലി​ല്‍ ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സു​കാ​ര​ന്‍റെ സ​ല്യൂ​ട്ട് പി​ഴ​ച്ച​ത്. തു​ട​ര്‍​ന്ന് ഓ​ഫീ​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ഓ​ര്‍​ഡേ​ളി മാ​ര്‍​ച്ച് ന​ട​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. കൂ​ടാ​തെ തി​ര​ക്കേ​റി​യ രാ​ജാ​ജി റോ​ഡി​ല്‍ ത​ന്നെ തു​ട​ര്‍​ച്ച​യാ​യി മൂ​ന്ന് ദി​വ​സം ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്കു​ക​യു​ം ചെയ്തു. സാ​ധാ​ര​ണ തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​ന്നി​ട​വി​ട്ടു​ള്ള ഡ്യൂ​ട്ടി​യാ​ണ് ന​ല്‍​കി​വ​രു​ന്ന​ത്.
മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍ ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ നി​സാ​ര​മാ​യ സം​ഭ​വ​ത്തി​ന്‍റെ പേ​രി​ലാ​ണ് ട്രാ​ഫി​ക് എ​സ്‌​ഐ​യെ സ്ഥ​ലം മാ​റ്റി​യ​ത്. ചേ​വാ​യൂ​രി​ലെ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ​യ്‌​ക്കെ​തി​രേ​യും ഹോം​ഗാ​ര്‍​ഡി​നെ​തി​രേ​യും ക​ഴി​ഞ്ഞ ദി​വ​സം ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.