രാ​മ​നാ​ട്ടു​ക​ര നോ​ള​ജ് പാ​ർ​ക്ക്: തുകയും പലിശയും ലഭിക്കും
Friday, December 3, 2021 12:41 AM IST
കോ​ഴി​ക്കോ​ട്: കി​ൻ​ഫ്ര നോ​ള​ജ് പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ രാ​മ​നാ​ട്ടു​ക​ര​യി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക സം​ബ​ന്ധി​ച്ച് മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ അ​ന്തി​മ ധാ​ര​ണ​യാ​യി. ഇ​ത​നു​സ​രി​ച്ച് മീ​ഡി​യേ​ഷ​ൻ സെ​റ്റി​ൽ​മെ​ന്‍റി​ൽ തീ​രു​മാ​നി​ച്ച​തു പ്ര​കാ​രം അ​ഞ്ച് ശ​ത​മാ​നം കു​റ​വു​വ​രു​ത്തി​യ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യും 2020 ജ​നു​വ​രി 30 വ​രെ​യു​ള്ള പ​ലി​ശ​യും സ്ഥ​ല​മു​ട​മ​ക​ൾ​ക്ക് ല​ഭി​ക്കും.
11 വ​ർ​ഷം നീ​ണ്ട നി​യ​മ വ്യ​വ​ഹാ​ര​ങ്ങ​ൾ​ക്കും ത​ർ​ക്ക​ങ്ങ​ൾ​ക്കു​മാ​ണ് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ​രി​ഹാ​ര​മാ​യ​ത്. ച​ർ​ച്ച​യി​ലെ ധാ​ര​ണ പ്ര​കാ​രം 96 ഭൂ​വു​ട​മ​ക​ളും പ്ര​മേ​യം പാ​സാ​ക്കി രേ​ഖ​ക​ൾ കൈ​മാ​റു​ക​യും ഈ ​മാ​സം ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ൽ ധാ​ര​ണ​യി​ൽ ഒ​പ്പു​വ​യ്ക്കു​ക​യും ചെ​യ്യും.
കി​ൻ​ഫ്ര എം​ഡി സ​ന്തോ​ഷ് കോ​ശി തോ​മ​സ്, നോ​ള​ഡ്ജ് പാ​ർ​ക്ക് ലാ​ൻ​ഡ് ലൂ​സേ​ഴ്സ്‌ ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.