അ​ശ്വ​ന്തി​ന് വേദനയോടെ യാ​ത്രാ​മൊ​ഴി
Friday, December 3, 2021 12:38 AM IST
പേ​രാ​മ്പ്ര: ക​ണ്ണൂ​ർ പോ​ളി​ടെ​ക്നി​ക്ക് ഹോ​സ്റ്റ​ലി​ൽ മ​രി​ച്ച വി​ദ്യാ​ർ​ഥി ന​ര​യം​കു​ള​ത്തെ ത​ച്ച​റോ​ത്ത് അ​ശ്വ​ന്തി​ന് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. ബു​ധ​നാ​ഴ്ച്ച രാ​വി​ലെ​യാ​ണ് അ​ശ്വ​ന്തി​നെ പോ​ളി ഹോ​സ്റ്റ​ലി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നാം വ​ർ​ഷ ഇ​ല​ക്‌​ട്രോ​ണി​ക്സ് വി​ദ്യാ​ർ​ഥി​യാ​യ അ​ശ്വ​ന്ത് നാ​ട്ടു​കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു.
ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു​ക്കി​യ മു​റി​യി​ലാ​ണ് ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ അ​ശ്വ​ന്തി​നെ ക​ണ്ടെ​ത്തി​യ​ത്. അ​ശ്വ​ന്ത് മ​രി​ച്ച ദി​വ​സം രാ​ത്രി ഹോ​സ്റ്റ​ലി​ൽ ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ത​ല​യ്ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. അ​ശ്വ​ന്ത് ഒ​രി​ക്ക​ലും ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. മ​ര​ണ​ത്തെ കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് ത​ച്ച​റോ​ത്ത് ശ​ശി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന​ലെ ക​ണ്ണൂ​ർ പോ​ളി​ടെ​ക്നി​ക്കി​ൽ പൊ​തു ദ​ർ​ശ​ന​ത്തി​നു വ​ച്ചു. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും നി​റ​ക​ണ്ണു​ക​ളോ​ടെ​യാ​ണ് അ​ശ്വ​ന്തി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ച​ത്. തു​ട​ർ​ന്ന് മൃ​തദേ​ഹം വീ​ട്ടി​ൽ എ​ത്തി​ച്ച​പ്പോ​ൾ അ​ശ്വ​ന്തി​നെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്.