കൂ​രാ​ച്ചു​ണ്ട് പൊ​തു​ശ്മ​ശാ​നം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം: സ​മ​ര​ത്തി​നൊ​രു​ങ്ങി നാ​ട്ടു​കാ​ർ
Friday, December 3, 2021 12:38 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​ശ്മ​ശാ​ന നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൂ​രാ​ച്ചു​ണ്ടി​ൽ ജ​ന​കീ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം കൂ​രാ​ച്ചു​ണ്ട് വ്യാ​പാ​ര ഹാ​ളി​ൽ ചേ​ർ​ന്ന ജ​ന​കീ​യ ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. സ്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഡി. തോ​മ​സ്, വ​ർ​ഗീ​സ് പാ​ല​ക്കാ​ട്ട്, ഷി​ബു ജോ​ർ​ജ് ക​ട്ട​ക്ക​ൽ, ബാ​ല​കൃ​ഷ്ണ​ൻ കു​റ്റ്യാ​പ്പു​റം, ബി​ജു ക​ട​ലാ​ശേ​രി, ഗോ​പി, ത​ങ്ക​പ്പ​ൻ ച​ര​ള​യി​ൽ, ച​ന്ദ്ര​ൻ കു​ബ്ല​വ​യ​ൽ, ഹ​മീ​ദ് ന​ടൂ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എം.​എം. സ്ക​റി​യ, ഒ.​ഡി. തോ​മ​സ്, ഗോ​പി എ​ന്നി​വ​രെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും ബാ​ല​കൃ​ഷ്ണ​ൻ കു​റ്റ്യാ​പ്പു​റ​ത്ത് (ചെ​യ​ർ​മാ​ൻ), ബി​ജു ക​ട​ലാ​ശേ​രി (ജ​ന​റ​ൽ ക​ൺ​വീ​ന​ർ) എ​ന്നി​വ​ര​ട​ങ്ങി​യ 19 അം​ഗ ശ്മ​ശാ​ന സം​ര​ക്ഷ​ണ സ​മി​തി​ക്ക് ക​മ്മി​റ്റി രൂ​പം ന​ൽ​കി.