ബൈ​ക്കി​ലെ​ത്തി പ​ണ​വും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Friday, December 3, 2021 12:38 AM IST
കോ​ഴി​ക്കോ​ട്: ബൈ​ക്കി​ലെ​ത്തി വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ കൈ​യി​ൽ നി​ന്നു പ​ണ​വും മൊ​ബൈ​ൽ ഫോ​ണും അ​ട​ങ്ങി​യ ക​വ​ർ പി​ടി​ച്ചു​പ​റി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി ചേ​ള​ന്നൂ​ർ സ്വ​ദേ​ശി ന​യി​മു​ദ്ദീ​നെ കാ​ക്കൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​സ്ഥ​ല​ത്തെ​യും പ​രി​സ​ര​ത്തെ​യും അ​ൻ​തോ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘ​ത്തി​ൽ കാ​ക്കൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. രാ​ജ​ൻ, താ​മ​ര​ശേ​രി ക്രൈം ​സ്ക്വാ​ഡ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു, സീ​നി​യ​ർ സി​പി​ഒ മു​ഹ​മ്മ​ദ് റി​യാ​സ്, സി​പി​ഒ സു​ബീ​ഷ്ജി​ത്ത് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.