റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യി​ലെ കാ​ല​താ​മ​സം അ​പ​ക​ട​ങ്ങ​ൾ കൂടുന്നു
Friday, December 3, 2021 12:38 AM IST
കൂ​രാ​ച്ചു​ണ്ട്: റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യി​ലെ കാ​ല​താ​മ​സം മൂ​ലം വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു​വെ​ന്ന് പ​രാ​തി. ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള കൂ​രാ​ച്ചു​ണ്ട് - കൂ​ട്ടാ​ലി​ട റോ​ഡി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​താ​യി പ​രാ​തി ഉ​യ​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. കൂ​രാ​ച്ചു​ണ്ടി​ൽ നി​ന്നും യാ​ത്ര​ക്കാ​രു​മാ​യി കോ​ഴി​ക്കോ​ടി​ന് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് പാ​ടി​ക്കു​ന്ന് ഭാ​ഗ​ത്തെ വ​ള​വി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി റോ​ഡി​ന്‍റെ പ​കു​തി ഭാ​ഗം ടാ​റിം​ഗ് ന​ട​ത്തി​യി​ട്ടു​ള്ള സ്ഥ​ല​ത്ത് റോ​ഡ​രി​കി​ലെ കു​ഴി​യി​ൽ ചാ​ടി​യ​തി​നെ​തു​ട​ർ​ന്ന് ബ​സ് ചെ​രി​യു​ക​യും അ​പ​ക​ട​ത്തി​ലാ​കു​ക​യും ചെ​യ്ത​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച റോ​ഡി​ന്‍റെ ടാ​റിം​ഗ് പ്ര​വൃ​ത്തി ഇ​ഴ​യു​ന്ന​തി​നെ​തി​രേ നാ​ട്ടി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

മ​ന്ത്രി​യും ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്ക​മു​ള്ള​വ​രും ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ്ര​വൃ​ത്തി പു​നഃ​രാ​രം​ഭി​ച്ചു​വെ​ങ്കി​ലും മ​ഴ​യെ​ത്തു​ട​ർ​ന്ന് പ്ര​വൃ​ത്തി വീ​ണ്ടും നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ടി​ക്കു​ന്ന് മു​ത​ലു​ള്ള ഏ​ക​ദേ​ശം 2.5 കി​ലോ​മീ​റ്റ​ർ ദൂ​രം സോ​ളിം​ഗ് ന​ട​ത്തി​യ​ത് മ​ഴ​യ​ത്ത് ഒ​ഴു​കി​പ്പോ​യി ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​തി​നാ​ൽ യാ​ത്ര ദു​ഷ്ക​ര​മാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര​ട​ക്കം നി​ര​വ​ധി​പേ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു​വെ​ന്നും പ​രാ​തി​യു​ണ്ട്‌. അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.