മ​ര​ണ​ക്കെ​ണി​ക​ളാ​കു​ന്ന ല​ഹ​രി സ​ദ്യ​ക​ള്‍ നി​രോ​ധി​ക്ക​ണം: മാ​ര്‍ ഇ​ഞ്ച​നാ​നി​യി​ല്‍
Thursday, December 2, 2021 12:44 AM IST
തി​രു​വ​മ്പാ​ടി: യു​വ​ത​ല​മു​റ​യെ മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന അ​പാ​യ​കെ​ണി​ക​ളാ​യ ഡി​ജെ പാ​ര്‍​ട്ടി​ക​ളും മ​ദ്യ- ല​ഹ​രി സ​ദ്യ​ക​ളും നി​യ​മം മൂ​ലം നി​രോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് താ​മ​ര​ശേ​രി ബി​ഷ​പ്പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. നാ​ടെ​ങ്ങും മ​ദ്യ​ശാ​ല​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ കാ​ട്ടു​ന്ന വ്യ​ഗ്ര​ത വ​ന്‍ സാ​മൂ​ഹ്യ ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​കും.

മ​ദ്യ ശാ​ല​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച​വ​ര്‍ നാ​ട്ടി​ലെ​ങ്ങും മ​ദ്യ​പ്പു​ഴ​യൊ​ഴു​ക്കു​ന്ന സ്ഥി​തി ഒ​രി​ക്ക​ലും ഭൂ​ഷ​ണ​മ​ല്ല. കെ​സി​ബി​സി മ​ദ്യ വി​രു​ദ്ധ സ​മി​തി താ​മ​ര​ശേ​രി രൂ​പ​ത ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച 'സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ പ​ര​മാ​യ മ​ദ്യ ന​യ​ത്തി​നെ​തി​രെ'​യു​ള്ള പ്ര​തി​ഷേ​ധ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്പ്. രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് ക​പ്പ​ലു​മാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ര്യ​ന്‍ ചെ​മ്പ​നാ​നി, രാ​ജ​ന്‍ ഉ​റു​മ്പി​ല്‍, ജോ​ളി ഉ​ണ്ണി​യെ​പ്പി​ള്ളി​ല്‍, സി​സ്റ്റ​ര്‍ വി​നീ​ത, ടി.​ടി. തോ​മ​സ്, റോ​യി മു​രി​ക്കൊ​ലി​ല്‍, കെ.​സി. ജോ​സ​ഫ്, ജോ​സ് കാ​വി​ല്‍​പു​ര​യി​ടം, എ​ന്‍.​വി. ഏ​ബ്രാ​ഹം, സി​സ്റ്റ​ര്‍ ഗീ​ത സി​എം​സി, ടി.​ജെ. സ​ണ്ണി, വി​ന്‍​സി സെ​ബാ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ്ര​തി​ഷേ​ധ ധ​ര്‍​ണ​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും ശ​ക്ത​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പാ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.