കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍റ​ർ​സോ​ൺ വോ​ളിബോ​ൾ: ദേ​വ​ഗി​രി ഫൈ​ന​ലി​ൽ
Thursday, December 2, 2021 12:42 AM IST
കോ​ഴി​ക്കോ​ട്: ഫാ. ​ജോ​സ​ഫ് പൈ​ക​ട മെ​മ്മോ​റി​യ​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​മി​ൽ ന​ട​ന്നു​വ​രു​ന്ന കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍റ​ർ​സോ​ൺ പു​രു​ഷ​വി​ഭാ​ഗം വോ​ളീ​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ആ​ദ്യ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത​ത്തി​ൽ ക്രൈ​സ്റ്റ് കോ​ള​ജ് ഇ​രി​ഞ്ഞാ​ല​ക്കു​ട 26-28, 25-19, 25-16, 23-25,15-13 സ്കോ​റി​ന് എ​സ്‌​എ​ൻ​ജി കോ​ള​ജ് ചേ​ള​ന്നൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ര​ണ്ടാം സെ​മി​യി​ൽ ആ​തി​ഥേ​യ​രാ​യ ദേ​വ​ഗി​രി കോ​ള​ജ് സ​ഹൃ​ദ​യ കോ​ള​ജ് കൊ​ട​ക​ര​യെ 25-19, 25-13, 25-13 സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.
രാ​വി​ലെ ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ എ​സ്എ​ൻ​ജി കോ​ള​ജ് കെ​കെ​ടി​എം കോ​ള​ജ് പു​ല്ലൂ​റ്റി​നെ​യും ക്രൈ​സ്റ്റ് കോ​ള​ജ് ഇ​രി​ഞ്ഞാ​ല​ക്കു​ട ജി​സി​പി​ഇ കോ​ഴി​ക്കോ​ടി​നേ​യും സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ദേ​വ​ഗി​രി ഇ​എം​ഇ​എ കോ​ള​ജ് കൊ​ണ്ടോ​ട്ടി​യേ​യും സ​ഹൃ​ദ​യ കോ​ള​ജ് കൊ​ട​ക​ര ഡ​ബ്ല്യു​എം​ഒ കോ​ള​ജ് മൂ​ട്ടി​ലി​നേ​യും പ​രി​ച​യ​പ്പെ​ടു​ത്തി. ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് വൈ​കു​നേ​രം ആ​റി​ന് ഫാ​ദ​ർ ജോ​സ​ഫ് പൈ​ക​ട മെ​മ്മോ​റി​യ​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​മി​ൽ ന​ട​ക്കും.