ലൈ​വ് ഫി​ഷ് മാ​ർ​ക്ക​റ്റി​ന് തു​ട​ക്കം
Thursday, December 2, 2021 12:42 AM IST
പേ​രാ​മ്പ്ര: ലൈ​വ് ഫി​ഷ് മാ​ർ​ക്ക​റ്റി​നു പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ തു​ട​ക്ക​മാ​യി. എ​സ്‌​സി/​എ​സ്ടി മ​ത്സ്യ തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘ​വും ജ​ല​കൃ​ഷി വി​ക​സ​ന ഏ​ജ​ൻ​സി​യും സം​യു​ക്ത​മാ​യി പെ​രു​വ​ണ്ണാ​മൂ​ഴി അ​ണ​ക്കെ​ട്ട് റി​സ​ർ​വോ​യ​റി​ൽ ആ​റ് മാ​സം മു​മ്പ് ആ​രം​ഭി​ച്ച കേ​ജ് ക​ൾ​ച്ച​റി​ൽ (കൂ​ട്) നി​ന്നു​ള്ള മ​ത്സ്യ​ങ്ങ​ളു​ടെ ആ​ദ്യ വി​ള​വെ​ടു​പ്പും വി​പ​ണ​ന​ത്തി​നു​മാ​ണു ഇ​ന്ന​ലെ തു​ട​ക്കം കു​റി​ച്ച​ത്. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​ഘം പ്ര​സി​ഡ​ന്‍റ് എം.​എം. പ്ര​ദീ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​റ് മാ​സം മു​മ്പ് മൂ​ന്നു ല​ക്ഷം ഗി​ഫ്റ്റ് പി​ലാ​പ്പി​യ ഇ​നം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണു കൂ​ട് പ​ദ്ധ​തി​യി​ൽ ഡാം ​റി​സ​ർ​വോ​യ​റി​ൽ നി​ക്ഷേ​പി​ച്ച​ത്. പു​ഴ ജ​ലാ​ശ​യ​ത്തി​ലെ കൂ​ടി​ൽ നി​ന്നു പി​ടി​ക്കു​ന്ന വ​ള​ർ​ച്ച​യെ​ത്തി​യ മ​ത്സ്യ​ത്തെ പെ​രു​വ​ണ്ണാ​മൂ​ഴി വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘം ഓ​ഫീ​സ് പ​രി​സ​ര​ത്ത് സ​ജ്ജ​മാ​ക്കി​യ താ​ത്കാ​ലി​ക കു​ള​ത്തി​ൽ നി​ക്ഷേ​പി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് ജീ​വ​നോ​ടെ​യാ​ണ് വി​ൽ​ക്കു​ന്ന​ത്. ഫോ​ൺ: 9526088159, 8606840116.