ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ളി​ല്‍ സാ​മ്പ​ത്തി​ക സ​ഹാ​യം
Thursday, December 2, 2021 12:41 AM IST
കോ​ഴി​ക്കോ​ട്: സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ 'വ​ര്‍​ണ്ണം' പ​ദ്ധ​തി പ്ര​കാ​രം ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ള്‍ പ​ഠി​ക്കു​ന്ന​തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കു​ന്നു. അ​പേ​ക്ഷ ഫോം, ​വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ www.swd.kerala.gov.in എ​ന്ന വെ​ബ് സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ ഫോ​മി​ല്‍ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.