തേ​നീ​ച്ച പ​രി​പാ​ല​ന പ​രി​ശീ​ല​നം
Thursday, December 2, 2021 12:41 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ ഹോ​ർ​ട്ടി കോ​ർ​പ്പി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ തേ​നീ​ച്ച പ​രി​പാ​ല​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കെ​വി​കെ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 45 ക​ർ​ഷ​ക​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.
ഈ ​ക​ർ​ഷ​ക​ർ​ക്ക് 40 ശ​ത​മാ​നം സ​ബ്സി​ഡി നി​ര​ക്കി​ൽ ഹോ​ർ​ട്ടി കോ​ർ​പ്പ് തേ​നീ​ച്ച​ക്കോ​ള​നി​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കും. ഹോ​ർ​ട്ടി കോ​ർ​പ്പി​ലെ തേ​നീ​ച്ച വി​ദ​ഗ്ധ​രാ​യ കെ. ​രാ​ജീ​വ്, പി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രാ​ണ് ക്ലാ​സ് ന​യി​ച്ച​ത്. കെ​വി​കെ യി​ലെ സ​ബ്ജ​ക്ട് മാ​റ്റ​ർ സ്പെ​ഷ​ലി​സ്റ്റ് (സ​സ്യ​സം​ര​ക്ഷ​ണം) ഡോ.​കെ.​കെ. ഐ​ശ്വ​ര്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.