ഉ​പ​ദ്ര​വി​ച്ച യു​വാ​വിനെ സ്കൂൾ വി​ദ്യാ​ര്‍​ഥി​നി​ ഓടിച്ചിട്ടു പിടികൂടി
Thursday, December 2, 2021 12:41 AM IST
കോ​ഴി​ക്കോ​ട് : ന​ടു​റോ​ഡി​ല്‍ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ വി​ദ്യാ​ര്‍​ഥി​നി ഓ​ടി​ച്ച് പി​ടി​കൂ​ടി. വ​ള​യം സ്വ​ദേ​ശി​യാ​യ ജു​ജു (35) വി​നെ​യാ​ണ് വി​ദ്യാ​ര്‍​ഥി​നി പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.45 ന് ​മാ​നാ​ഞ്ചി​റ​യ്ക്ക് സ​മീ​പ​ത്താ​ണ് സം​ഭ​വം.

മാ​വൂ​ര്‍ റോ​ഡി​ലെ ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ നി​ന്ന് മാ​നാ​ഞ്ചി​റ​യി​ലേ​ക്ക് ബ​സ് ക​യ​റാ​നാ​യി വ​രി​ക​യാ​യി​രു​ന്ന പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യെ​യാ​ണ് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. റോ​ഡ് മുറിച്ച് ക​ട​ക്ക​വെ ഉ​പ​ദ്ര​വി​ച്ച യു​വാ​വ് ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​നി ഒ​പ്പം ഓ​ടു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പി​ങ്ക് പോ​ലീ​സ് ഉ​ട​നെ​ത്തി യു​വാ​വി​നെ ക​സ​ബ പോ​ലീ​സി​നു കൈ​മാ​റി. പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് യു​വാ​വ് പോ​ലീ​സി​നോ​ട് പ​റ​യു​ന്ന​ത്. യു​വാ​വി​ന്‍റെ മ​റ്റു വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ക​സ​ബ പോ​ലീ​സ് അ​റി​യി​ച്ചു.