ഫാ​ർ​മ​സി​സ്റ്റ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച മെ​ഡി​ക്ക​ൽ​സ് ഉ​ട​മ​യ്ക്കെ​തി​രേ കേ​സ്
Thursday, December 2, 2021 12:40 AM IST
മ​ല​പ്പു​റം: ഫാ​ർ​മ​സി​സ്റ്റ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച മെ​ഡി​ക്ക​ൽ ഷോ​പ്പ് ഉ​ട​മ​യ്ക്കെ​തി​രേ കേ​സ് . പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലെ കോ​ഡൂ​രി​ലെ വ​ലി​യാ​ടി​ൽ ഫാ​ർ​മ​സി​സ്റ്റ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച മെ​ഡി​ക്ക​ൽ ഷോ​പ്പു​ട​മ​യ്ക്കെ​തി​രേ​യാ​ണ് ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ വി​ഭാ​ഗം കേ​സെ​ടു​ത്ത​ത്.

മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് താ​ലൂ​ക്ക് ഹെ​ഡ് ക്വ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തുവ​രു​ന്ന ര​ജി​സ്റ്റേ​ർ​ഡ് ഫാ​ർ​മ​സി​സ്റ്റി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്ര​ദ​ർ​ശി​പ്പി​ച്ചാ​ണ് സ്ഥാ​പ​നം ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ക്കാ​ല​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. സ്ഥാ​പ​ന​ത്തി​ൽനി​ന്നു ക​ണ്ടെ​ടു​ത്ത ബി​ൽ ബു​ക്കു​ക​ളും മ​രു​ന്നു​ക​ളും മ​ല​പ്പു​റം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ഴി​ക്കോ​ട് മേ​ഖ​ലാ അ​സി​സ്റ്റ​ന്‍റ് ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ ഷാ​ജി എം.​വ​ർ​ഗീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​ർ ഡോ. ​എം. സി.​നി​ഷി​ത്, ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​എം. അ​ന​സ്, ആ​ർ. അ​രു​ണ്‍ കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സർക്കാർ ആ​ശു​പ​ത്രി​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ത്ത​ര​ത്തി​ൽ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ജി​ല്ലാ ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ വി​ഭാ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നു ജി​ല്ലാ ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.