യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വം! അ​ന്വേ​ഷ​ണം വേ​ട്ട​ക്കാ​രെ ചു​റ്റി​പ്പ​റ്റി
Thursday, December 2, 2021 12:40 AM IST
ക​ൽ​പ്പ​റ്റ: കോ​ട്ട​ത്ത​റ മെ​ച്ച​ന ചു​ണ്ട​ങ്ങോ​ട്ട് കു​റി​ച്യ കോ​ള​നി​യി​ലെ ജ​യ​ൻ(36) തി​ങ്ക​ളാ​ഴ്ച രാ​ത്രി വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് സ്ഥി​ര​മാ​യി മൃ​ഗ​വേ​ട്ട​യ്ക്ക് ഇ​റ​ങ്ങാ​റു​ള്ള​വ​രെ ചു​റ്റി​പ്പ​റ്റി​യു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. ഇ​ന്ന​ലെ​യും പോ​ലീ​സ് നി​ര​വ​ധി പേ​രെ ചോ​ദ്യം ചെ​യ്തു. മ​ര​ണ​മ​ട​ഞ്ഞ ജ​യ​നോ​ടൊ​പ്പം സം​ഭ​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ചു​ണ്ട​ങ്ങോ​ട് കോ​ള​നി​യി​ലെ ച​ന്ദ്ര​പ്പ​ൻ, കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്ത്. നാ​യാ​ട്ടി​നി​റ​ങ്ങി​യ​വ​ർ ഉ​തി​ർ​ത്ത വെ​ടി​യാ​ണ് ജ​യ​ന്‍റെ ജീ​വ​നെ​ടു​ത്ത​തെ​ന്ന വ്യ​ക്ത​മാ​യ സൂ​ച​ന പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ഏ​തു സം​ഘ​മാ​ണ് വെ​ടി​യു​തി​ർ​ത്ത​ത് എ​ന്നു​ക​ണ്ടെ​ത്താ​നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം.
പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ തൊ​ട്ട​ടു​ത്തു​നി​ന്നാ​ണോ അ​തോ ദൂ​ര​ത്തു​നി​ന്നാ​ണോ ജ​യ​ന് വെ​ടി​യേ​റ്റ​തെ​ന്ന് വ്യ​ക്ത​മാ​കും. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത ഡോ​ക്ട​റെ നേ​രി​ൽ ക​ണ്ട് പോ​ലീ​സ് ഇ​ന്ന​ലെ വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞി​രു​ന്നു. കാ​ട്ടു​പ​ന്നി​യെ തു​ര​ത്താ​ൻ ഇ​റ​ങ്ങി​യ ത​ങ്ങ​ളെ ക​ണ്ട് പു​റ​മെ നി​ന്നു മ​റ്റാ​രോ വെ​ടി​വ​ച്ചു​വെ​ന്നാ​ണ് ജ​യ​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞി​ട്ടു​ള്ള​ത്.
എ​ത്ര​മാ​ത്രം ദൂ​ര​ത്തു​നി​ന്നാ​ണ് വെ​ടി​യേ​റ്റ​തെ​ന്നു മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ന​ൽ​കി​യ മൊ​ഴി ശ​രി​യാ​ണോ​യെ​ന്നു വ്യ​ക്ത​മാ​കും. ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് അ​ടു​ത്ത ദി​വ​സം ത​ന്നെ പോ​ലീ​സി​നു ല​ഭി​ക്കും. അ​തേ സ​മ​യം വെ​ടി​യേ​റ്റ് പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച ചു​ണ്ട​ങ്ങോ​ട് കോ​ള​നി​യി​ലെ സ​രു​ണ്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.