എ​യ്ഡ്സ്: ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്ക് ശ്ലാഘനീയമെന്ന് ഫാ.ക്ലെ​മെ​ന്‍റ് ഇ​റ്റാ​നി​യി​ൽ
Thursday, December 2, 2021 12:40 AM IST
ബം​ഗ​ളൂ​രു: എ​യ്ഡ്സ് പ​ര​ത്തു​ന്ന ഭീ​തി​യി​ലും ദു​രി​ത​ത്തി​ലും ആ​ശ്വാ​സം പ​ക​രാ​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വ​ഹി​ക്കു​ന്ന പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്ന് കോ​ട്ട​യം ക​പ്പാ​ട് സെ​ന്‍റ് തോ​മ​സ് ബെ​ന​ഡി​ക്ടൈ​ൻ ആ​ശ്ര​മം ആ​ബ​ട്ട് ഫാ.​ക്ലെ​മെ​ന്‍റ് ഇ​റ്റാ​നി​യി​ൽ.
ലോ​ക എ​യ്ഡ്സ് ദി​ന​ത്തി​ൽ ബം​ഗ​ളൂ​രു ബെ​ന​ഡിക്‌ടൈ​ൻ ന​ഴ്സിം​ഗ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക​ത്ത് എ​യ്ഡ്സ് ബാ​ധി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​നു പേ​ർ ന​ര​ക​യാ​ത​ന അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത്ത​ര​ക്കാ​രോ​ട് സ​ഹാ​നു​ഭൂ​തി​യോ​ടെ പെ​രു​മാ​റ​ണ​മെ​ന്നും അ​വ​രെ ഒ​രി​ക്ക​ലും മാ​റ്റി​നി​ർ​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബംഗ​ളൂ​രു ബെ​ന​ഡി​ക്‌ടൈ​ൻ ന​ഴ്സിം​ഗ് കോ​ള​ജ് ആ​രോ​ഗ്യ​രം​ഗ​ത്ത് ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ളെ അ​ദ്ദേ​ഹം പ്ര​കീ​ർ​ത്തി​ച്ചു. ബെ​ന​ഡി​ക്‌ടൈ​ൻ ന​ഴ്സിം​ഗ് കോ​ള​ജി​ൽ നി​ന്നും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ ലോ​ക​ത്തി​ന്‍റെ ആ​രോ​ഗ്യ​രം​ഗ​ത്തി​നു മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ലെ​ന്നും​അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ബ​ന​ഡി​ക്ടൈ​ൻ ആ​ബ​ട്ട് ഫാ.​ജെ​റോം ന​ടു​വ​ത്താ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.