സം​ഗീ​ത് വെ​ഡിം​ഗ്‌​സ് ഇ​നി തി​രു​വ​ന​ന്ത​പു​ര​ത്തും
Thursday, December 2, 2021 12:40 AM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ന്‍റെ ഫാ​ഷ​ന്‍ വ​സ്ത്രാ​ല​യ​മാ​യ സം​ഗീ​ത് സി​ല്‍​ക്‌​സി​ന്‍റെ അ​തി​വി​ശാ​ല​മാ​യ വെ​ഡിം​ഗ്‌​സ് സെ​ന്‍റ​ര്‍ ഇ​നി തി​രു​വ​ന​ന്ത​പു​ര​ത്തും. അ​ട്ട​കു​ള​ങ്ങ​ര ഈ​സ്റ്റ്‌​ഫോ​ര്‍​ട്ടി​ല്‍ ആ​രം​ഭി​ച്ച വി​ശാ​ല​ഷോ​റൂം മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​റു നി​ല​ക​ളി​ലാ​യാ​ണ് വെ​ഡിം​ഗ് സെ​ന്‍റ​ര്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
വൈ​വി​ധ്യ​മാ​ര്‍​ന്ന പ​ട്ടു​സാ​രി​ക​ളു​ടെ വി​വി​ധ ഡി​സൈ​നു​ക​ളും പു​തു​പു​ത്ത​ന്‍ ഫാ​ഷ​ന്‍ വ​സ്ത്ര​ങ്ങ​ളു​മാ​ണ് സം​ഗീ​ത് വെ​ഡിം​ഗ്‌​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കി​ഡ്‌​സ് വെ​യ​റു​ക​ള്‍,ജെ​ന്‍റ്സ് വെ​യ​റു​ക​ള്‍,ചു​രി​ദാ​റു​ക​ള്‍, റ​ണ്ണിം​ഗ് മെ​റ്റീ​രി​യ​ലു​ക​ള്‍, കോ​ട്ട​ണ്‍ സാ​രി​ക​ള്‍ എ​ന്നി​ങ്ങ​നെ ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ​ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള നെ​യ്ത്തു​കാ​രു​ടെ ക​ര​വി​രു​ത് വി​ളി​ച്ചോ​തു​ന്ന വ​സ്ത്ര​ങ്ങ​ൾ ഷോ​റൂ​മി​ന്‍റ​എ പ്ര​ത്യേ​ക​ത​യാ​ണ്. ച​ട​ങ്ങി​ല്‍ സം​ഗീ​ത് സി​ല്‍​ക്‌​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഐ.​പി. സ​ബീ​ഷ്, ശ്യാ​മ​ള വി​ജ​യ​ന്‍, ഐ.​പി. സ​ഞ്ജ​യ്, ഐ.​പി. ഷി​ബി​ല്‍, സ​രി​ത സ​ബീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.