ആ​റ് പു​തി​യ സ​സ്യ ഇ​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി കാ​ലി​ക്ക​ട്ടി​ലെ ഗ​വേ​ഷ​ക​ര്‍
Thursday, December 2, 2021 12:40 AM IST
തേ​ഞ്ഞി​പ്പ​ലം: പ​ശ്ചി​മ​ഘ​ട്ട​ത്തി​ല്‍ നി​ന്നും വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഹി​മാ​ല​യ​നി​ര​ക​ളി​ല്‍ നി​ന്നു​മാ​യി ആ​റ് പു​തി​യ സ​സ്യ​ങ്ങ​ളെ തി​രി​ച്ച​റി​ഞ്ഞ് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക സം​ഘം.
കാ​ലി​ക്ക​ട്ടി​ലെ സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗം പ്ര​ഫ​സ​ര്‍ ഡോ. ​സ​ന്തോ​ഷ് ന​മ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ല്‍‌. പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ അ​ന്താ​രാ​ഷ്‌​ട്ര ജേ​ണ​ലി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.