കാ​ലി​ക്ക​ട്ടി​ലെ ഗ​വേ​ഷ​ക​യ്ക്ക് ഫു​ൾ​ബ്രൈ​റ്റ് ഫെ​ലോ​ഷി​പ്പ്
Wednesday, December 1, 2021 12:45 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നി എം.​എ​സ്. അ​മൃ​ത​ക്ക് ഫു​ൾ ബ്രൈ​റ്റ്- ക​ലാം ക്ലൈ​മ​റ്റ് ഫെ​ലോ​ഷി​പ്പ്. ഇ​ന്ത്യ​യി​ൽ നി​ന്ന് സ്കോ​ള​ർ​ഷി​പ്പി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മൂ​ന്നു പേ​രി​ൽ ഒ​രാ​ളാ​ണ് തൃ​ശൂ​ർ ജി​ല്ല​യി​ലെ തി​രൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​മൃ​ത.
ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള അ​ക്കാ​ഡ​മി​ക സ​ഹ​ക​ര​ണ​ത്തി​ൽ പ്ര​മു​ഖ സ്ഥാ​നം വ​ഹി​ക്കു​ന്ന​താ​ണ് ഫു​ൾ​ബ്രൈ​റ്റ് ഫെ​ലോ​ഷി​പ്പ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ഇ​ന്ത്യ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ണ്ടാ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ സ്കോ​ള​ർ​ഷി​പ്പ് സ​ഹാ​യ​ക​മാ​കും. സ്റ്റോ​ക്ക് ബ്രി​ഡ്ജ് സ്കൂ​ൾ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​റി​ൽ ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​കാ​നും അ​വ​സ​രം ല​ഭി​ക്കും.