ബൈ​ക്കി​ൽ ക​ട​ത്തി​യ കു​ഴ​ൽ​പ്പ​ണം പോ​ലീ​സെ​ന്ന വ്യാ​ജേ​ന​യെ​ത്തി ക​വ​ർ​ന്നു
Wednesday, December 1, 2021 12:45 AM IST
തേ​ഞ്ഞി​പ്പ​ലം : ബൈ​ക്കി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന കു​ഴ​ൽ​പ്പ​ണം കാ​റി​ലെ​ത്തി​യ സം​ഘം ക​വ​ർ​ന്നു. 11,40,000 രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ദേ​ശീ​യ പാ​ത​യി​ൽ തേ​ഞ്ഞി​പ്പ​ലം ചേ​ളാ​രി​ക്കും പാ​ണ​ന്പ്രയ്ക്കു​മി​ട​യി​ലാ​ണ് സം​ഭ​വം.
ചേ​ലേ​ന്പ്ര പൈ​ങ്ങോ​ട്ടൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് കോ​യ തി​രൂ​ര​ങ്ങാ​ടി ചെ​മ്മാ​ട് ആ​ലി​ൻ​ചു​വ​ട് സ്വ​ദേ​ശി​യാ​യ മു​ബാ​റ​ക്കി​നു കൈ​മാ​റാ​നാ​യി കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്ന പ​ണ​മാ​ണ് കാ​റി​ലെ​ത്തി​യ സം​ഘം ക​വ​ർ​ന്ന​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ബൈ​ക്കിലെ ​പെ​ട്രോ​ൾ ടാ​ങ്കി​നു മു​ക​ളി​ലു​ള്ള ബാ​ഗി​ൽ ക​വ​റി​ലാ​ക്കി പ​ണം കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ വെ​ളു​ത്ത സ്വി​ഫ്റ്റ് കാ​റി​ലെ​ത്തി​യ സം​ഘം പോ​ലീ​സാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് മു​ഹ​മ്മ​ദ് കോ​യ​യോ​ട് കാ​റി​ൽ ക​യ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നു ഉ​ന്തു ത​ള്ളും ഉ​ണ്ടാ​വു​ക​യും കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​ൾ ബൈ​ക്കും പ​ണ​വു​മാ​യി മു​ങ്ങു​ക​യു​മാ​യി​രു​ന്നു.
ചേ​ളാ​രി ഭാ​ഗ​ത്തേ​ക്ക് പോ​യ കാ​ർ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ലും സി​സിടിവി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ബൈ​ക്ക് ഇ​ന്ന​ലെ വൈ​കിട്ടോ​ടെ രാ​മ​നാ​ട്ടു​ക​ര മേ​ൽ​പ്പാ​ല​ത്തി​നു ചു​വ​ട്ടി​ൽ നി​ന്നു ക​ണ്ടെ​ത്തി. എ​ന്നാ​ൽ പ​ണം അ​പ​ഹ​രി​ച്ചി​രു​ന്നു. മ​ല​പ്പു​റം - കോ​ഴി​ക്കോ​ട് ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ഇ​ടി​മു​ഴി​ക്ക​ൽ മേ​ഖ​ല​യി​ൽ നി​ന്നു ല​ഭി​ച്ച സി​സിടിവി ദൃ​ശ്യ​ങ്ങ​ളാ​ണ് ബൈ​ക്ക് ക​ണ്ടെ​ത്തു​ന്ന​തി​നു സ​ഹാ​യ​ക​ര​മാ​യ​ത്. സ​ഹോ​ദ​ര​ൻ ഷം​സു​ദീ​ൻ പ​ണം കൈ​മാ​റു​ന്ന​തി​നാ​യി ത​ന്നെ ഏ​ൽ​പ്പി​ച്ച​താ​യാ​ണ് മു​ഹ​മ്മ​ദ് കോ​യ​യു​ടെ മൊ​ഴി. വീ​ടു പ​ണി​ക്കു​ള്ള പ​ണ​മാ​ണ് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​തെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​തി​നു മു​ന്പ് ര​ണ്ടു ത​വ​ണ ഇ​യാ​ൾ ആ​ലി​ൻ​ചു​വ​ട് സ്വ​ദേ​ശി​ക്ക് ല​ക്ഷ​ങ്ങ​ൾ കൈ​മാ​റി​യ​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചി​ട്ടു​ണ്ട്.