പോ​ലീ​സി​നു​നേ​രെ അ​ക്ര​മം; ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തി​ലെ ഒ​രാ​ള്‍കൂ​ടി പി​ടി​യി​ല്‍
Wednesday, December 1, 2021 12:45 AM IST
കോ​ഴി​ക്കോ​ട് : കു​പ്ര​സി​ദ്ധ ഗു​ണ്ട ടി​ങ്കു​വി​നെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍‌. ക​ളാ​ന്തോ​ട് ത​ത്ത​മ്മ​പ​റ​മ്പി​ല്‍ ടി.​പി.​ജി​തേ​ഷി (36) നെ​യാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ മാ​വൂ​ര്‍ സി​ഐ വി​നോ​ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നു പി​ന്നാ​ലെ ഇ​യാ​ള്‍ ഒ​ളി​വി​ലാ​യി​രു​ന്നു. നേ​ര​ത്തെ നാ​യ​ര്‍​കു​ഴി മ​ണ്ണാ​റ​ത്ത് കു​ഴി​യി​ല്‍ പ്ര​ഭാ​ക​ര​ന്‍ (56), പ​ര​ത​പ്പൊ​യി​ല്‍ നാ​യ​ര്‍​കു​ഴി പാ​ലി​യി​ല്‍ വീ​ട്ടി​ല്‍ പി.​രാ​ജേ​ഷ്(33),നാ​യ​ര്‍​കു​ഴി പ​ടി​ഞ്ഞാ​റെ തൊ​ടു​ക​യി​ല്‍ പി.​ജ​യേ​ഷ് (39), നാ​യ​ര്‍​കു​ഴി പ​ര​ത​പ്പൊ​യി​ല്‍ വീ​ട്ടി​ല്‍ പി.​അ​ജ​യ് (26) എ​ന്നി​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു. പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ 26 പേ​രാ​ണ് പ്ര​തി​ക​ള്‍‌. 14 പേ​രെ ഇ​തി​ന​കം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ക​വ​ര്‍​ച്ചാ മോ​ഷ​ണ കേ​സു​ക​മാ​യി ടി​ങ്കു​വി​നെ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കെ​ട്ടാ​ങ്ങ​ലി​ന​ടു​ത്ത് ഏ​രി​മ​ല​യി​ലു​ള്ള വി​വാ​ഹ വീ​ട്ടി​ല്‍ എ​ത്തു​ന്ന വി​വ​രം പോ​ലീ​സ് അ​റി​ഞ്ഞ​ത്. ഇ​വി​ടെ വ​ച്ച് പി​ടി​കൂ​ടു​ന്ന​തി​നി​ടെ പോ​ലീ​സു​കാ​രെ ഒ​രു സം​ഘ​മാ​ളു​ക​ള്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​സി.​ക​മ്മീ​ഷ​ണ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ലീ​സ് സം​ഘ​ത്തെ​യാ​യി​രു​ന്നു പ്ര​തി​ക​ള്‍ ആ​ക്ര​മി​ച്ച​ത്.