മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ൻ​സ​ർ രോ​ഗനി​ർ​ണ​യ​വും ചി​കി​ത്സ​യും ഇ​നി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​കും
Wednesday, December 1, 2021 12:44 AM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ൻ​സ​ർ രോ​ഗ നി​ർ​ണ​യ​വും ചി​കി​ത്സ​യും ഇ​നി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​കും. ചി​കി​ത്സ​യും രോ​ഗ പു​രോ​ഗ​തി​യും വി​ല​യി​രു​ത്താ​ൻ ക​ഴി​യു​ന്ന അ​ത്യാ​ധു​നി​ക സം​വി​ധാ​ന​മാ​യ പെ​റ്റ് സി​ടി സ്‌​കാ​ൻ (പോ​സി​ട്രോ​ൺ എ​മി​ഷ​ൻ ടോ​മോ​ഗ്രാ​ഫി) മെ​ഷീ​ൻ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. പെ​റ്റ് സി​ടി സ്‌​കാ​ൻ മെ​ഷീ​ൻ ശ​രീ​ര​ത്തി​ന്‍റെ ത്രി​മാ​ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ഏ​തു ഭാ​ഗ​ത്താ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് കൃ​ത്യ​മാ​യി വി​വ​രം ന​ൽ​കു​ക​യും ചെ​യ്യും.10 കോ​ടി​വി​ല വ​രു​ന്ന സ്കാ​നിം​ഗ് മെ​ഷീ​ന് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി ഓ​ർ​ഡ​ർ ന​ൽ​കി ക​ഴി​ഞ്ഞു. റേ​ഡി​യോ ഡ​യ​ഗ്‌​നോ​സി​സ് വി​ഭാ​ഗ​ത്തി​ൽ സീ​മെ​ൻ​സ് എ​ന്ന ക​മ്പ​നി​യാ​ണ് മെ​ഷീ​ൻ സ്ഥാ​പി​ക്കു​ന്ന​ത്.
​റേ​ഡി​യോ ട്രേ​സേ​ഴ്സ് ഇ​ഞ്ച​ക്ട് ചെ​യ്ത​ശേ​ഷം സ്‌​കാ​നിം​ഗ് ചെ​യ്യു​ന്ന​താ​ണ് സം​വി​ധാ​നം. ഈ ​ട്രേ​സ​റു​ക​ൾ എ​ളു​പ്പ​ത്തി​ൽ കാ​ൻ​സ​റു​ള്ള കോ​ശ​ങ്ങ​ളെ തി​രി​ച്ച​റി​യു​ക​യും ശ​രീ​ര​ത്തി​ൽ എ​വി​ടെ​യെ​ല്ലാം പ​ട​ർ​ന്നി​ട്ടു​ണ്ടെ​ന്ന‌് ക​ണ്ടെ​ത്തു​ക​യും ചെ​യ്യും. ഒ​ന്ന​ര മാ​സ​ത്തി​നു​ള്ളി​ൽ പെ​റ്റ് സിടി സ്‌​കാ​ൻ മെ​ഷീ​ൻ സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.



മെ​ഷീ​ൻ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞാ​ൽ പ​ത്തോ​ളം രോ​ഗി​ക​ളെ ഒ​രു ദി​വ​സം സ്‌​കാ​നിം​ഗി​ന് വി​ധേ​യ​രാ​ക്കാ​ൻ ക​ഴി​യും. രോ​ഗ നി​ർ​ണ​യ​വും പു​രോ​ഗ​തി​യും വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്താ​നാ​വു​മെ​ന്ന​ത് കാ​ൻ​സ​ർ ചി​കി​ത്സ​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​കും.