ലോ​ഗോ ക്ഷ​ണി​ച്ചു
Wednesday, December 1, 2021 12:43 AM IST
കോ​ഴി​ക്കോ​ട്: അ​മ്പ​ത് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ് സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഒ​രു​ങ്ങു​ക​യാ​ണ്. അ​തി​ന് മു​ന്നോ​ടി​യാ​യി അ​നു​യോ​ജ്യ​മാ​യ ലോ​ഗോ ത​യാ​റാ​ക്കി ന​ല്‍​കാ​ന്‍ വ്യ​ക്തി​ക​ളി​ല്‍ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ന്‍​ട്രി​ക​ള്‍ ക്ഷ​ണി​ച്ചു. പ​ത്ര​പ്ര​വ​ര്‍​ത്ത​ന​വും കോ​ഴി​ക്കോ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തീ​ക​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ക​ണം ലോ​ഗോ ത​യാ​റാ​ക്കേ​ണ്ട​ത്.
ഡി​സം​ബ​ര്‍ 20ന​കം സെ​ക്ര​ട്ട​റി, കാ​ലി​ക്ക​ട്ട് പ്ര​സ്‌​ക്ല​ബ്, പി​ന്‍ 673001 എ​ന്ന വി​ലാ​സ​ത്തി​ലോ പി​ഡി​എ​ഫ് രൂ​പ​ത്തി​ല്‍ [email protected] എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ലോ, 9447540094, 8547031076 എ​ന്നീ വാ​ട്‌​സ് ആ​പ്പ് ന​മ്പ​റു​ക​ളി​ലോ ലോ​ഗോ​ക​ള്‍ അ​യ​യ്ക്കാം. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ലോ​ഗോ​യ്ക്ക് സ​മ്മാ​നം ന​ല്‍​കും.

ഗ​താ​ഗ​തം നി​രോ​ധി​ച്ചു

കോ​ഴി​ക്കോ​ട്: ക​രി​ക്കാം​കു​ളം- മാ​ങ്കാ​വ് എം​എ​ൽ​എ റോ​ഡി​ല്‍ ചു​ള്ളി​യോ​ട് ക​ള്‍​വെ​ര്‍​ട്ട് മു​ത​ല്‍ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ വ​രെ​യു​ള്ള റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്ന് മു​ത​ല്‍ പ്ര​വൃ​ത്തി തീ​രു​ന്ന​തു വ​രെ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു. കോ​ട്ടൂ​ളി നി​ന്നും സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ പ​നാ​ത്ത് താ​ഴ​ത്ത് നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് ബൈ​പ്പാ​സ് വ​ഴി​യും തി​രി​ച്ചും പോ​ക​ണ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ അ​റി​യി​ച്ചു.