വ്യാ​ജ ആ​ര്‍​ടി​പി​സി​ആ​ര്‍; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോ​ലീ​സ്
Tuesday, November 30, 2021 12:31 AM IST
സ്വ​ന്തം​ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട് : ഒ​മി​ക്രോ​ണ്‍ ഭീ​തി​ക്കി​ട​യി​ലും വ്യാ​ജ​കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം വ്യാ​പ​കം. ലാ​ബോ​റ​ട്ട​റി​ക​ളു​ടെ പേ​രി​ലാ​ണ് വ്യാ​ജ കോ​വി​ഡ് നെ​ഗ​റ്റീ​വ് പ​രി​ശോ​ധ​നാ ഫ​ലം ത​യാ​റാ​ക്കു​ന്ന​ത്. യാ​ത്ര​ക​ള്‍​ക്കും മ​റ്റു ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി ആ​ര്‍​ടി​പി​സി​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​യ​തോ​ടെ​യാ​ണ് വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വ്യാ​പ​ക​മാ​യ​ത്.
സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ദു​ര​പ​യോ​ഗം ചെ​യ്യു​ന്ന​തി​നെ​തി​രേ ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് പു​തി​യ​റ​യി​ലെ ത​മാം ല​ബോ​റ​ട്ട​റി അ​ധി​കൃ​ത​ര്‍ ക​സ​ബ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം.
500 രൂ​പ​യാ​ണ് സ്വ​കാ​ര്യ ലാ​ബി​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ നി​ര​ക്ക്. ഇ​ത​ര​സം​സ്ഥാ​ന​ത്തേ​ക്കും മ​റ്റു​മു​ള്ള യാ​ത്ര​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി ആ​വ​ശ്യ​മു​ള്ള​വ​രാ​ണ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളി​ല്‍ കൃ​ത്രി​മം കാ​ണി​ച്ച് വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്നി​ട​ത്ത് ക്യു​ആ​ര്‍ കോ​ഡ് പ​രി​ശോ​ധി​ച്ചാ​ല്‍ ത​ട്ടി​പ്പ് മ​ന​സി​ലാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.