മു​സ്ലിം ​ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ സം​ഘ​ർ​ഷം: നേ​താ​ക്ക​ൾ​ക്കും മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി
Tuesday, November 30, 2021 12:31 AM IST
ക​ൽ​പ്പ​റ്റ: മു​സ്്ലിം ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ സം​ഘ​ർ​ഷം. എം​എ​സ്എ​ഫ് മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി ഷൈ​ജ​ലി​നു ലീ​ഗ് ഓ​ഫീ​സി​ൽ വ​ച്ച് മ​ർ​ദ്ദ​ന​മേ​റ്റ​താ​യി പ​രാ​തി. സം​ഘ​ർ​ഷ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി യ​ഹ്യാ​ഖാ​ൻ ത​ല​യ്ക്ക​ലി​നും ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി. ​ഹം​സ​ക്കും മ​ർ​ദ്ദ​ന​മേ​റ്റ​താ​യി പ​റ​യു​ന്നു. ഹ​രി​ത വി​ഷ​യ​ത്തി​ൽ ഷൈ​ജ​ലി​നെ പു​റ​ത്താ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളാ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. ഹ​രി​ത വി​ഷ​യ​ത്തി​ൽ നേ​തൃ​ത്വം സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളെ ഷൈ​ജ​ൽ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ദേ​ഹ​ത്തെ സം​ഘ​ട​ന​യി​ൽ നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു. എം​എ​സ്എ​ഫ് നേ​താ​വ് ലൈം​ഗീ​ക അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന ഹ​രി​ത നേ​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ ഹ​രി​ത നേ​താ​ക്ക​ൾ​ക്കൊ​പ്പം ഷൈ​ജ​ൽ നി​ല​കൊ​ണ്ട​ത് നേ​തൃ​ത്വ​ത്തെ ചൊ​ടി​പ്പി​ച്ചി​രു​ന്നു. ഷൈ​ജ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.