അ​ട്ട​പ്പാ​ടി​യി​ല്‍ ആ​സ്റ്റ​ര്‍ ഹോ​സ്പി​റ്റ​ലു​ക​ളു​ടെ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ സേ​വ​നം
Monday, November 29, 2021 12:32 AM IST
കോ​ഴി​ക്കോ​ട്: അ​ട്ട​പ്പാ​ടി​യി​ലെ നി​ല​വി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ആ​സ്റ്റ​ര്‍ ഹോ​സ്പി​റ്റ​ലു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്നു. ആ​സ്റ്റ​ര്‍ മിം​സ് കോ​ഴി​ക്കോ​ട്, കോ​ട്ട​ക്ക​ല്‍,ക​ണ്ണൂ​ര്‍, ആ​സ്റ്റ​ര്‍ മെ​ഡ്സി​റ്റി കൊ​ച്ചി എ​ന്നി​വ​രു​ടേ​യും ആ​സ്റ്റ​ര്‍ വോ​ള​ണ്ടി​യ​ർ​മാ​രു​ടേ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സൗ​ജ​ന്യ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്.
വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രും മെ​ഡി​ക്ക​ല്‍ ടീ​മും, ആ​സ്റ്റ​ര്‍ വോ​ള​ണ്ടി​യ​ർ​മാ​രും അ​ട​ങ്ങു​ന്ന സം​ഘ​വും വി​ദ​ഗ്ധ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ച്ച ആ​സ്റ്റ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ സ​ഹി​ത​മാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ​ത്തു​ന്ന​ത്. ശാ​രീ​രി​ക​മാ​യ അ​വ​ശ​ത​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ള്‍​ക്ക് അ​തി​നെ പ്ര​തി​രോ​ധി​ക്കാ​നാ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും അ​സു​ഖ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ ജ​നി​ത​ക പ​രി​ശോ​ധ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ​യോ ശ​സ്ത്ര​ക്രി​യ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളോ ആ​വ​ശ്യ​മാ​യ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് തി​ക​ച്ചും സൗ​ജ​ന്യ​മാ​യി അ​ത്ത​രം സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും ആ​സ്റ്റ​ര്‍ ഡി​എം ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ പ​റ​ഞ്ഞു.
സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശി​ക്കു​ന്ന, ആ​തു​ര​സേ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​വാ​ന്‍ ആ​സ്റ്റ​ര്‍ ഗ്രൂ​പ്പ് ത​യ്യാ​റാ​ണെ​ന്ന് ഫ​ര്‍​ഹാ​ന്‍ യാ​സി​ന്‍ (കേ​ര​ള റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍, ആ​സ്റ്റ​ര്‍ ഒ​മാ​ന്‍ &കേ​ര​ള ) അ​റി​യി​ച്ചു. ന​മ്പ​ര്‍: 7025 767676 (വാ​ട്‌​സ് ആ​പ്പ്).