വീ​ട്ട​മ്മ​യെ മ​ൺ​വെ​ട്ടി​ കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു
Monday, November 29, 2021 12:32 AM IST
കോ​ഴി​ക്കോ​ട്: വ​ഴി​വെ​ട്ടു​ന്ന​തി​നെ സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പ​യ്യോ​ളി കൊ​ളാ​വി​പ്പാ​ല​ത്ത് വീ​ട്ട​മ്മ​യ്ക്കു നേ​രെ ആ​ക്ര​മ​ണം. കൊ​ളാ​വി​പ്പാ​ലം സ്വ​ദേ​ശി ലി​ഷ​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

അ​നു​മ​തി​യി​ല്ലാ​തെ പ​റ​ന്പി​ലൂ​ടെ റോ​ഡ് വെ​ട്ടു​ന്ന​തു​ക​ണ്ട് ചോ​ദ്യം ചെ​യ്ത ലി​ഷ​യെ മ​ൺ​വെ​ട്ടി​കൊ​ണ്ട് ത​ട​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ലി​ഷ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഉ​ദ്ഘാ​ട​നം ചെ​യ്തു

കോ​ഴി​ക്കോ​ട്: കേ​ര​ള ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക് എം​പ്ലോ​യീ​സ് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ കൗ​ൺ​സി​ൽ എം.​കെ. രാ​ഘ​വ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്കു​ക​ളെ​ല്ലാം ത​ന്നെ ല​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു ഒ​രു ബാ​ങ്ക് എ​ന്ന ആ​ശ​യം ഉ​ട​ൻ രൂ​പ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​വി​യി​ൽ എ​ല്ലാ ബാ​ങ്കു​ക​ളും എ​സ്ബി​ഐ​യി​ൽ ല​യി​ക്കു​മെ​ന്ന സാ​ഹ​ച​ര്യം ആ​ശ​ങ്ക​യോ​ടെ​യാ​ണ് നോ​ക്കി കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു. മെ​ജ​സ്റ്റി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ഓ​ൾ കേ​ര​ള ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് എം​പ്ലോ​യീ​സ് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​ക​ര​ണ സ​ബ്ജ​ക്ട് ക​മ്മി​റ്റി അം​ഗം പി. ​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.