ശ്മ​ശാ​ന ഭൂ​മി സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ കൈ​യേ​റി​യ​താ​യി ആ​രോ​പ​ണം
Monday, November 29, 2021 12:32 AM IST
കോ​ഴി​ക്കോ​ട്: പു​തി​യ​പാ​ലം ശ്മ​ശാ​ന ഭൂ​മി സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ കൈ​യേ​റി​യ​താ​യി ആ​രോ​പ​ണം. ശ്മ​ശാ​ന​ത്തി​നാ​യി സ്വ​കാ​ര്യ​വ്യ​ക്തി കോ​ർ​പ​റേ​ഷ​ന് വി​ട്ടു​ന​ൽ​കി​യ ഭൂ​മി​യി​ൽ ഗോ​ഡൗ​ൺ നി​ർ​മി​ച്ച് വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രു​ന്നു. ഈ ​കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ൻ​വ​ശ​ത്താ​യാ​ണ് ശ്മ​ശാ​ന​ത്തി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
മാ​ത്ര​മ​ല്ല, ക​ട​യു​ടെ മു​ൻ​വ​ശ​ത്തെ പാ​ർ​ക്കിം​ഗി​ന് ന​ൽ​കി​യി​രി​ക്കു​ന്ന ഭൂ​മി ക​യ്യേ​റി മ​തി​ൽ കെ​ട്ടി​യും ഷീ​റ്റ് വെ​ച്ചും മ​റി​ച്ചി​രി​ക്കു​ന്ന നി​ല​യി​ലു​മാ​ണ്. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​മാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ല്ലാം. മേ​ൽ​ക്കൂ​ര​യ്ക്ക് ചോ​ർ​ച്ച​യും ചു​മ​രു​ക​ൾ വി​ണ്ടു​കീ​റി​യ നി​ല​യി​ലു​മാ​ണ്. കൈ​യേ​റി​യ​ ഭൂ​മി തി​രി​ച്ചു​പി​ടി​ച്ചു പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പു​തി​യ​പാ​ലം ശ്മ​ശാ​ന വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വ​ഴി മ​റ​ച്ചു​വച്ച​തി​നാ​ൽ ശ്മ​ശാ​നം എ​വി​ടെ​യാ​ണ് എ​ന്ന​ത് മ​ന​സിലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട് . ര​ണ്ടു​ഭാ​ഗ​ത്തു​മു​ള്ള ക​ട​യ്ക്ക് ന​ടു​വി​ലൂ​ടെ​യാ​ണ് ശ്മ​ശാ​ന വ​ഴി. ഇ​തു​മൂ​ലം ശ്മ​ശാ​ന​ത്തി​ന്‍റെ ബോ​ർ​ഡ് പോ​ലും കാ​ണാ​ത്ത അ​വ​സ്ഥ​യാ​ണ്.