ക​ര്‍​ഷ​കപ്ര​ക്ഷോ​ഭ​ത്തി​ലേ​തു പോ​ലെ ഇ​ന്ധ​ന വി​ല​യി​ലും മോ​ദി​ക്ക് മു​ട്ടു​മ​ട​ക്കേ​ണ്ടി വ​രും: താ​രി​ഖ് അ​ന്‍​വ​ര്‍
Monday, November 29, 2021 12:31 AM IST
കോ​ഴി​ക്കോ​ട്: ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ക​ര്‍​ക്ക് മു​മ്പി​ല്‍ മു​ട്ടു​മ​ട​ക്കി​യ​തു​പോ​ലെ ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വി​നെ​തി​രെ വീ​ട്ട​മ്മ​മാ​രു​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​കോ​ടി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് മു​മ്പി​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് കീ​ഴ​ട​ങ്ങേ​ണ്ടി വ​രു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ന്‍​വ​ര്‍. കോ​ഴി​ക്കോ​ട് ഡി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ജ​ന​ജാ​ഗ​ര​ണ്‍ യാ​ത്ര​യ്ക്ക് സ​മാ​പ​നം കു​റി​ച്ച് കേ​ര​ള ഗാ​ന്ധി കേ​ള​പ്പ​ജി​യു​ടെ ജ​ന്മ​ഗൃ​ഹ​മാ​യ മു​ചു​കു​ന്നി​ലെ പു​ത്ത​ന്‍​പു​ര​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ന്ത്യ​യി​ലെ വി​വി​ധ സ​മു​ദാ​യ​ങ്ങ​ളെ​യും വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും ത​മ്മി​ല​ടി​പ്പി​ച്ച് ന​ട​ത്തു​ന്ന ഫാ​സി​സ്റ്റ് ഭ​ര​ണ​മാ​ണ് ന​രേ​ന്ദ്ര​മോ​ദി ന​ട​ത്തു​ന്ന​ത്.
സാ​ധാ​ര​ണ​ക്കാ​രും വീ​ട്ട​മ്മ​മാ​രും വി​ല​ക്ക​യ​റ്റം കൊ​ണ്ട് പൊ​റു​തി​മു​ട്ടു​ന്ന ഈ ​കോ​വി​ഡ് കാ​ല​ത്ത് അ​വ​ര്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​തി​ന് പ​ക​രം പെ​ട്രോ​ളി​യം ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ക്ക് നി​കു​തി വ​ര്‍​ധി​പ്പി​ച്ച് ജ​ന​ങ്ങ​ളെ കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് കേ​ന്ദ്ര-​കേ​ര​ള സ​ര്‍​ക്കാ​രു​ക​ള്‍ പി​ന്‍​ന്തു​ട​രു​ന്ന​തെ​ന്ന് താ​രി​ഖ് അ​ന്‍​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.
ഡി​സി​സി പ്ര​സി​ഡ‍​ന്‍റ് അ​ഡ്വ. കെ.​പ്ര​വീ​ണ്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.