ഉ​പേ​ക്ഷി​ച്ച പാ​ല​ങ്ങ​ളും പ​ഴ​യ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​മെ​ല്ലാം ഭ​ക്ഷ​ണശാ​ല​ക​ളാ​ക്കി മാ​റ്റും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Monday, November 29, 2021 12:28 AM IST
കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രി​നെ അ​ന്താ​രാ​ഷ്ട്ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി​മാ​റ്റു​മെ​ന്ന് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്. ബേ​പ്പൂ​ർ സ​മ​ഗ്ര ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ഒ​രു പ്ര​ദേ​ശ​ത്ത് ടൂ​റി​സം വി​ക​സി​ക്കു​മ്പോ​ൾ അ​വി​ടെ പ്രാ​ദേ​ശി​ക വി​ക​സ​നം, സ്ത്രീ ​ശാ​ക്തീ​ക​ര​ണം, തൊ​ഴി​ൽ ല​ഭ്യ​ത എ​ന്നി​വ​യി​ൽ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ കൈ​വ​രി​ക്കാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​പേ​ക്ഷി​ച്ച പാ​ല​ങ്ങ​ളും പ​ഴ​യ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​മെ​ല്ലാം ഭ​ക്ഷ​ണ ശാ​ല​ക​ളാ​ക്കി മാ​റ്റും. ബേ​പ്പൂ​ർ തു​റ​മു​ഖ​വും ഉ​രു നി​ർ​മാ​ണ സാ​ധ്യ​ത​ക​ളും ലോ​ക ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​താ​ണ്.
രാ​ജ്യ​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​ക്കാ​വു​ന്ന രീ​തി​യി​ല്‍ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ലി​റ്റ​റ​റി സ​ര്‍​ക്യൂ​ട്ട് സം​വി​ധാ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ബേ​പ്പൂ​ർ സു​ൽ​ത്താ​നാ​യ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ സ്മാ​ര​കം നി​ർ​മി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശു​ചി​ത്വ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി​യാ​വ​ണം സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രി ഓ​ർ​മ​പ്പെ​ടു​ത്തി. നാ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കേ​ണ്ട​ത് ഓ​രോ പൗ​ര​ന്‍റെ​യും ക​ട​മ​യാ​ണ്.
ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ന്‍റെ ‘പെ​പ്പ​ര്‍ , മാ​തൃ​കാ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം ഗ്രാ​മ​ങ്ങ​ള്‍ ' എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ സം​യോ​ജി​ത മാ​തൃ​ക​യി​ലൂ​ടെ ഘ​ട്ടം ഘ​ട്ട​മാ​യി ബേ​പ്പൂ​രി​നെ ആ​ഗോ​ള മാ​തൃ​ക​യാ​യ ഒ​രു ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി മാ​റ്റു​വാ​ന്‍ സാ​ധി​ക്കും. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ സ​ഞ്ചാ​രി​ക​ള്‍​ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള സേ​വ​ന​ങ്ങ​ളും യാ​ത്രാ​നു​ഭ​വ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തോ​ടൊ​പ്പം പ്രാ​ദേ​ശി​ക ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക, പ്രാ​ദേ​ശി​ക സാ​മ്പ​ത്തി​ക വി​ക​സ​നം, തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക എ​ന്നി​വ​യാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
അ​റ​ബി​ക്ക​ട​ല്‍, ചാ​ലി​യാ​ര്‍ പു​ഴ, തീ​ര​ത്തു​നി​ന്നും പു​ഴ​യി​ലും ക​ട​ലി​ലു​മാ​യി ഒ​രു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലു​ള്ള പു​ലി​മു​ട്ട്, ബേ​പ്പൂ​ര്‍ തു​റ​മു​ഖം, വി​ള​ക്കു​മാ​ടം, ക​ട​ലു​ണ്ടി പ​ക്ഷി സ​ങ്കേ​തം, ക​ട​ലും പു​ഴ​യും സം​ഗ​മി​ക്കു​ന്ന ക​ട​ലു​ണ്ടി​ക്ക​ട​വ് അ​ഴി​മു​ഖം, അ​പൂ​ര്‍​വ​ക​ണ്ട​ല്‍​ച്ചെ​ടി​ക​ളു​ടെ പ​ച്ച​പ്പു നി​റ​ഞ്ഞ ക​ണ്ട​ൽ​ക്കാ​ടു​ക​ള്‍ എ​ന്നി​ങ്ങ​നെ വി​വി​ധ ആ​ക​ര്‍​ഷ​ണ​ങ്ങ​ളും ക​ലാ​സാം​സ്കാ​രി​ക ത​നി​മ​യും ഭ​ക്ഷ​ണ വൈ​വി​ധ്യ​വും ഗ്രാ​മീ​ണ ജീ​വി​ത രീ​തി​ക​ളും ഉ​ള്‍​പ്പെ​ടെ ഒ​രു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​നാ​വ​ശ്യ​മാ​യ എ​ല്ലാ ഘ​ട​ക​ങ്ങ​ളും ഒ​ത്തി​ണ​ങ്ങി​യ സ്ഥ​ല​മാ​ണ് ബേ​പ്പൂ​രെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ച​രി​ത്ര​വും സാം​സ്കാ​രി​ക ത​നി​മ​യും ഒ​ത്തി​ണ​ങ്ങി​യ ബേ​പ്പൂ​രി​നെ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സ​ത്തി​ലൂ​ടെ ലോ​ക​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സം​സ്ഥാ​ന ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ കെ. ​രൂ​പേ​ഷ്കു​മാ​ർ, ടൂ​റി​സം ജോ​യി​ന്റ് ഡ​യ​റ​ക്ട​ർ സി.​എ​ൻ.​അ​നി​ത കു​മാ​രി, ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഒ.​പി. ശ്രീ​ക​ലാ ല​ക്ഷ്മി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.