ക​ട​മേ​രി​യി​ലെ ഗു​ണ്ടാ അ​ക്ര​മം: ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Monday, November 29, 2021 12:28 AM IST
നാ​ദാ​പു​രം: ക​ട​മേ​രി​യി​ൽ അ​ക്ര​മം ന​ട​ത്തി​യ ക​ണ്ണൂ​ർ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ.
പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ക​ണ്ണൂ​ർ മ​യ്യി​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​യി​മ്പ്രം മു​ല്ല​ക്കൊ​ടി സ്വ​ദേ​ശി താ​ലി​ബാ​ൻ നൗ​ഫ​ൽ എ​ന്ന മൊ​ട്ടേ​മ്മ​ൽ നൗ​ഫ​ൽ (29) നെ​യാ​ണ് നാ​ദാ​പു​രം സി​ഐ ഇ.​വി.​ഫാ​യി​സ് അ​ലി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ​ത​ത്.
കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​ണ് നൗ​ഫ​ൽ.​ക​ണ്ണൂ​ർ ടൗ​ൺ, മ​യ്യി​ൽ, ത​ളി​പ്പ​റ​മ്പ് സ്റ്റേ​ഷ​നു​ക​ളി​ലെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത നൗ​ഫ​ൽ.
ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സി​ഐ​യും സം​ഘ​വും പ്ര​തി​ക​ളെ അ​ന്വേ​ഷി​ച്ചെ​ത്തി​യ​ത്.​പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​തോ​ടെ​ഇ​റ​ങ്ങി ഓ​ടാ​ൻ ശ്ര​മി​ച്ച​പ്ര​തി​യെ സി​ഐ​യും സം​ഘ​വും ബ​ല​മാ​യി കീ​ഴ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു.
ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് അ​ക്ര​മി സം​ഘം സ​ഞ്ച​രി​ച്ച കാ​ർ ഒ​ളി​പ്പി​ച്ച് വെ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ഷി​ക് എ​ന്ന ആ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​എ​ൽ 12 എ​ൽ 916 ന​മ്പ​ർ ആ​ഡം​ബ​ര​ക്കാ​ർ നൗ​ഫ​ലി​ന്‍റെ മാ​ണി​യൂ​ർ ചെ​റു​വ​ത്ത​ല മൊ​ട്ട​യി​ലെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നാ​ദാ​പു​രം സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.
കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും തി​രി​ച്ച​റി​ഞ്ഞ​താ​യി സി​ഐ പ​റ​ഞ്ഞു. ഇ​വ​രു​ടെ വീ​ടു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​തോ​ടെ പ്ര​തി​ക​ളി​ൽ ചി​ല​ർ സം​സ്ഥാ​നം വി​ട്ട​താ​യും ഒ​രു പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യും പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ പാ​സ്പോ​ർ​ട്ട ന​മ്പ​ർ ശേ​ഖ​രി​ച്ച് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.