ക​ർ​ഷ​ക​ർ​ക്കാ​യി പു​തി​യ​ത​രം ജൈ​വ​വ​ള നി​ർ​മാ​ണം
Monday, November 29, 2021 12:28 AM IST
കോ​ട​ഞ്ചേ​രി: ക​ർ​ഷ​ക​ർ​ക്കാ​യി പു​തി​യ​ത​രം ജൈ​വ​വ​ള നി​ർ​മാ​ണം. കോ​ട​ഞ്ചേ​രി​യി​ലെ ക​ർ​ഷ​ക​രാ​യ തി​രു​മ​ല ഷാ​ജി, അ​ല​ക്സ്‌ മ​ണി​മ​ല എ​ന്നി​വ​രാ​ണ് പു​തി​യ​ത​രം ജൈ​വ​വ​ള നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഉ​പ്പ് ക​ല​രാ​ത്ത വേ​പ്പി​ൻ​പി​ണ്ണാ​ക്കും ചാ​ണ​ക​വും ട്രൈ​ക്കോ​ഡെ​ർ​മ എ​ന്ന ഒ​രു ഫം​ഗ​സും ചേ​ർ​ത്ത് 15 ദി​വ​സം ച​ണ​ച്ചാ​ക്ക് ഉ​പ​യോ​ഗി​ച്ച് മൂ​ടി വെ​ച്ചാ​ണ് ഈ ​ജൈ​വ​വ​ളം നി​ർ​മി​ക്കു​ന്ന​ത്. കോ​ട​ഞ്ചേ​രി കൃ​ഷി​ഭ​വ​ൻ മു​ഖാ​ന്ത​രം ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ ആ​യി​ട്ടാ​ണ് ഈ ​ജൈ​വ​വ​ളം നി​ർ​മി​ച്ച​ത്. ട്രൈ​ക്കോ​ഡെ​ർ​മ ചെ​ടി​ക​ളു​ടെ വേ​രി​ൽ ഒ​രു ആ​വ​ര​ണ​മാ​യി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മ​റ്റു കീ​ട​ങ്ങ​ളി​ൽ നി​ന്ന് ചെ​ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്നു. ആ​ഴ്ച​യി​ൽ ര​ണ്ടു​പ്രാ​വ​ശ്യം ഇ​ള​ക്കി​മ​റി​ച്ച് ​ന​ന്നാ​യി യോ​ജി​പ്പി​ക്കു​ന്നു. ട്രൈ​ക്കോ​ഡെ​ർ​മ​യി​ൽ സ​മ്പു​ഷ്ട​മാ​ക്കി​യ ജൈ​വ​വ​ള​ത്തി​ന്‍റെ സൗ​ജ​ന്യ വി​ത​ര​ണം ഇ​ന്നു രാ​വി​ലെ 11ന് ​കോ​ട​ഞ്ചേ​രി കൃ​ഷി​ഭ​വ​ൻ ഹാ​ളി​ൽ ന​ട​ത്തും. ഈ ​പ​ദ്ധ​തി പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത ക​ർ​ഷ​ക​ർ മാ​ത്രം ആ​ധാ​ർ കാ​ർ​ഡു​മാ​യി കൃ​ഷി​ഭ​വ​നി​ൽ എ​ത്തി ചേ​ര​ണം.

ദേ​ശീ​യ താ​ര​ത്തെ
അ​നു​മോ​ദി​ച്ചു

കോ​ട​ഞ്ചേ​രി:​ സോ​ഫ്റ്റ് ബേ​സ് ബോ​ൾ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലെ ദേ​ശീ​യ താ​ര​വും ഇ​ക്ക​ഴി​ഞ്ഞ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കി​രീ​ടം നേ​ടി​യ ഇ​ന്ത്യ​ൻ ടീം ​അം​ഗ​വു​മാ​യ നെ​ല്ലി​പ്പൊ​യി​ൽ സ്വ​ദേ​ശി എ​ബി സെ​ബാ​സ്റ്റ്യ​ൻ പ്ലാം​പാ​നി​ക്ക​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു .കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ​ര​സൂ​ച​ക​മാ​യി ഫ​ല​കം കൈ​മാ​റി.