നാ​ട്ടു​പ​ച്ച ഉ​ദ്ഘാ​ട​നം
Monday, November 29, 2021 12:28 AM IST
പേ​രാ​മ്പ്ര: ഹോ​ട്ട​ലു​ക​ളി​ൽ ഹ​ലാ​ൽ ബോ​ർ​ഡ് വെ​ക്കു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം മു​സ്ലിം മ​ത നേ​തൃ​ത്വ​ത്തി​ന് മേ​ൽ കെ​ട്ടി​വെ​ച്ച് സം​ഘ​പ​രി​വാ​റി​ന്‍റെ കൈ​യ​ടി വാ​ങ്ങാ​നു​ള്ള ‌ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള പ്ര​സ്താ​വ​ന​യാ​ണ് എ.​എ​ൻ.​ഷം​സീ​ർ എം​എ​ൽ​എ​യു​ടെ​തെ​ന്നും ഇ​ത് മാ​ര്‍​കി​സ്റ്റ് ഫാ​സി​സ്റ്റ് കൂ​ട്ടു​കെ​ട്ടി​ന്‍റെ തെ​ളി​വാ​ണെ​ന്നും മു​സ്ലിം​ലീ​ഗ് ജി​ല്ലാ​സെ​ക്ര​ട്ട​റി സി.​പി.​എ.​അ​സീ​സ്. വി​ല​ക്ക​യ​റ്റം​കൊ​ണ്ട് ജ​ന​ങ്ങ​ളെ പൊ​റു​തി മു​ട്ടി​ക്കു​ന്ന കേ​ന്ദ്ര-​കേ​ര​ള സ​ർ​കാ​രു​ക​ളു​ടെ ഭ​ര​ണപ​രാ​ജ​യം മ​റ​ച്ചു​വെ​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണ് ഹ​ലാ​ൽ വി​വാ​ദ​ത്തി​ന് പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വാ​ല്യ​ക്കോ​ട് മേ​ഖ​ല മു​സ്ലിം​ലീ​ഗ് കു​ടും​ബ​സം​ഗ​മം (നാ​ട്ടു​പ​ച്ച ) ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.പി.​കെ.​നാ​സ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.