കാ​ൻ​സ​ർ സെ​ന്‍റ​ർ കെ​ട്ടി​ട പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് അ​ഞ്ചു​കോ​ടി രൂ​പ പ​രി​ഗ​ണ​ന​യി​ൽ
Thursday, October 28, 2021 12:43 AM IST
മു​ക്കം: മ​ല​ബാ​ർ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ന്‍​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ സ്ഥ​ല​വും കെ​ട്ടി​ട​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​വും ഏ​ർ​ളി കാ​ൻ​സ​ർ ഡി​റ്റ​ക്ഷ​ൻ സെ​ന്‍റ​റാ​യും മാ​റ്റു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ. ഇ​തു സം​ബ​ന്ധി​ച്ചു പി. ​ടി. എ. ​റ​ഹിം നി​യ​മ​സ​ഭ​യി​ലു​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​ന്ത്രി വീ​ണ ജോ​ർ​ജാ​ണ് വി​ഷ​യം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന മ​റു​പ​ടി ന​ൽ​കി​യ​ത്. മാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തെ​ങ്ങി​ല​ക്ക​ട​വി​ൽ സ്വ​കാ​ര്യ​വ്യ​ക്തി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് സൗ​ജ​ന്യ​മാ​യി സ​ർ​ക്കാ​രി​ന് കൈ​മാ​റി​യ​താ​ണി​ത്.
നി​ല​വി​ൽ സ്ഥ​ല​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ കാ​ൻ​സ​ർ സ്ക്രീ​നിം​ഗ് സെ​ന്‍റ​റാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് കൈ​മാ​റി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു.
പു​ന​ര​ധി​വാ​സ കേ​ന്ദ്ര​വും ഏ​ർ​ളി ഡി​റ്റ​ക്ഷ​ൻ സെ​ന്‍റ​റു​മാ​യി മാ​റ്റി​യെ​ടു​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്കു സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. അ​ത് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെന്നും ഡ​യ​റ​ക്ട​റു​ടെ പ്രൊ​പ്പോ​സ​ൽ ല​ഭി​ക്കു​മ്പോ​ൾ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.
കെ​ട്ടി​ടം പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സ്ഥാ​പ​നം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.
ഇ​തി​നു പു​റ​മെ ഇ​വി​ടെ എ​ൻ​എ​ച്ച്എം വ​ഴി ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​നും അ​നു​ബ​ന്ധ പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും കോ​ഴി​ക്കോ​ട് ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​നെ ഏ​ൽ​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും ഇ​വി​ടെ ആ​വ​ശ്യ​മാ​യ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
കെ​ട്ടി​ട​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് അ​ഞ്ചു​കോ​ടി രൂ​പ കൂ​ടി വേ​ണ​മെ​ന്ന പി.​ടി.​എ. റ​ഹി​മി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.