പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ലാ​പ്‌​ടോ​പ് കാ​ണ്മാ​നി​ല്ല!
Thursday, October 28, 2021 12:43 AM IST
കെ.​ഷി​ന്‍റു​ലാ​ല്‍
കോ​ഴി​ക്കോ​ട് : കു​റ്റ​കൃ​ത്യം ത​ട​യാ​നാ​യി എ​ല്ലാ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളേ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ക്രൈം ​ആ​ന്‍​ഡ് ക്രി​മി​ന​ല്‍ ട്രാ​ക്കിം​ഗ് നെ​റ്റ്‌​വ​ര്‍​ക്ക് ആ​ന്‍​ഡ് സി​സ്റ്റം​സ് (സി​സി​ടി​എ​ന്‍​സ്) സൗ​ക​ര്യ​മു​ള്ള ലാ​പ്‌​ടോ​പ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നു കാ​ണാ​താ​യി.
കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ പ​ന്തീ​രാ​ങ്കാ​വ് സ്‌​റ്റേ​ഷ​നി​ലു​ള്ള ലാ​പ്‌​ടോ​പാ​ണ് കാ​ണ​താ​യ​ത്. ലാ​പ്‌​ടോ​പ്പ് ന​ഷ്ട​പ്പെ​ട്ടി​ട്ട് ഒ​രാ​ഴ്ച​യാ​യെ​ങ്കി​ലും ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല. പു​റ​ത്തു​നി​ന്നു​ള്ള​വ​ര്‍ ലാ​പ്‌​ടോ​പ് മോ​ഷ്ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ല്‍ ക​ള്ള​ന്‍ ക​പ്പ​ലി​ല്‍ ത​ന്നെ​യാ​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ കാ​ണു​ന്ന​ത്. എ​ന്നാ​ല്‍ എ​ന്തി​നു വേ​ണ്ടി​യാ​ണ് ലാ​പ്‌​ടോ​പ് ‘പൊ​ക്കി’​യ​തെ​ന്ന​ത് അ​വ്യ​ക്ത​മാ​ണ്. ലാ​പ്‌​ടോ​പ് കാ​ണാ​താ​യ​ത് സേ​ന​യി​ല്‍ ഗൗ​ര​വ​വി​ഷ​യ​മാ​യി നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ക്കാ​ര്യം പു​റ​ത്ത​റി​യാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത​യും പോ​ലീ​സ് പു​ല​ര്‍​ത്തു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രേ​യും കേ​സെ​ടു​ത്തി​ട്ടി​ല്ല.
പ​ഞ്ചാ​യ​ത്തി​ന്‍റെ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ലാ​ണ് ഇ​പ്പോ​ള്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മ​ഴ പെ​യ്ത​തോ​ടെ കെ​ട്ടി​ടം ചോ​ര്‍​ന്നൊ​ലി​ക്കാ​ന്‍ തു​ട​ങ്ങി. ഫ​യ​ലു​ക​ളും മ​റ്റു രേ​ഖ​ക​ളും മ​ഴ​യി​ല്‍ ന​ന​യാ​തി​രി​ക്കാ​ന്‍ ഇ​തേ കെ​ട്ടി​ട​ത്തി​ലെ ത​ന്നെ മ​റ്റൊ​രു മു​റി​യി​ലേ​ക്ക് ഇ​വ​യെ​ല്ലാം മാ​റ്റി. ഇ​തി​നു​ള്ളി​ല്‍ ലാ​പ്‌​ടോ​പ്പും കു​ടു​ങ്ങി​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പ​രി​ശോ​ധി​ച്ച​ത്.
ദി​വ​സം ആ​റു പേ​രെ വ​രെ ലാ​പ്‌​ടോ​പ് തി​ര​ച്ച​ലി​നാ​യി വി​ന്യ​സി​പ്പി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം. എ​ന്നി​ട്ടും ഫ​യ​ലു​ക​ള്‍​ക്കു​ള്ളി​ല്‍ കു​ടു​ങ്ങി​യെ​ന്നു സം​ശ​യി​ക്കു​ന്ന ലാ​പ്‌​ടോ​പ് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.
സ്ഥി​ര​മാ​യി ലാ​പ്‌​ടോ​പ് ഉ​പ​യോ​ഗി​ക്കു​ന്ന പോ​ലീ​സു​കാ​രോ​ടോ മേ​ലു​ദ്യോ​ഗ​സ്ഥ​രോ​ടൊ വി​രോ​ധം തീ​ര്‍​ക്കാ​ന്‍ ആ​രെ​ങ്കി​ലും ചെ​യ​ത​താ​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.