അ​ധ്യാ​പ​ക​ര്‍​ക്കു സ​മാ​ശ്വാ​സം ന​ല്‍​ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Thursday, October 28, 2021 12:43 AM IST
കോ​ഴി​ക്കോ​ട് : കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 2020 ജൂ​ണി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന അ​ധ്യാ​പ​ക​ര്‍​ക്ക് സ​ര്‍​വീ​സ് ന​ഷ്ടം സം​ഭ​വി​ച്ച കാ​ല​യ​ള​വി​ല്‍ അ​ര്‍​ഹ​മാ​യ സ​മാ​ശ്വാ​സം ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ പ​രി​ശോ​ധി​ച്ചു സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍.
അ​ധ്യാ​പ​ക​രു​ടെ നി​സ​ഹാ​യ​വ​സ്ഥ​യും പ​രാ​തി​യി​ലെ നി​യ​മ​വ​ശ​വും സാ​ങ്കേ​തി​ക വ​സ്തു​ത​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.
പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ ര​ണ്ടു മാ​സ​ത്തി​ന​കം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം.
പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റി​ല്‍ നി​ന്ന് ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് വാ​ങ്ങി​യി​രു​ന്നു. 2021 ജൂ​ലൈ 15 മു​ത​ല്‍ അ​ഡ്വൈ​സ് ല​ഭി​ച്ച അ​ധ്യാ​പ​ക​രെ സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ ഇ​വ​ര്‍ സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ക്കേ​ണ്ടി​യി​രു​ന്ന​ത് 2020 ജൂ​ണ്‍ ഒ​ന്നി​നാ​ണ്. എ​ന്നാ​ല്‍ വി​ദ്യാ​ല​യ​ങ്ങ​ള്‍ അ​ട​ഞ്ഞു​കി​ട​ന്ന​തി​നാ​ല്‍ ക​ഴി​ഞ്ഞി​ല്ല.
ഒ​രു വ​ര്‍​ഷം അ​ധ്യാ​പ​ക ത​സ്തി​ക​യി​ലു​ള്ള സീ​നി​യോ​റി​റ്റി​യും ശ​മ്പ​ള​വും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും നി​ഷേ​ധി​ച്ച​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ പൊ​തു പ്ര​വ​ര്‍​ത്ത​ക​ന്‍ ഫ്രാ​ന്‍​സി​സ് ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്ന് പ​രാ​തി​ക്കാ​ര​ന്‍ ആ​രോ​പി​ച്ചു. വേ​ണ​മെ​ങ്കി​ല്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ല്‍ അ​ധ്യാ​പ​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​മാ​യി​രു​ന്നു.
2020 മു​ത​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നെ​ങ്കി​ല്‍ ല​ഭി​ക്കു​മാ​യി​രു​ന്ന സ​ര്‍​വീ​സ് ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ഷ്ട​മാ​യ​തി​ന് ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം അ​ധ്യാ​പ​ക​ര്‍​ക്കു ന​ല്‍​ക​ണ​മെ​ന്ന് പ​രാ​തി​ക്കാ​ര​ന്‍ വാ​ദി​ച്ചു.
പ്ര​സ്തു​ത കാ​ല​യ​ള​വി​ലെ വേ​ത​നം പ്രോ​വി​ഡ​ന്‍റ് ഫ​ണ്ടി​ല്‍ ല​യി​പ്പി​ച്ചും ര​ണ്ടാം വ​ര്‍​ഷം ഒ​രു ഇ​ന്‍​ക്രി​മെ​ന്‍റ് ന​ല്‍​കി​യും സീ​നി​യോ​റി​റ്റി​യി​ല്‍ നി​യ​മ​ന ശി​പാ​ര്‍​ശ തീ​യ​തി പ​രി​ഗ​ണി​ച്ചും അ​ധ്യാ​പ​ക​ർ​ക്കു ആ​ശ്വാ​സം ന​ല്‌​ക​ണ​മെ​ന്നു പ​രാ​തി​ക്കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.