ജി​ല്ല​യി​ല്‍ 961 പേ​ര്‍​ക്കുകൂ​ടി കോ​വി​ഡ്
Thursday, October 28, 2021 12:43 AM IST
കോ​ഴി​ക്കോ​ട് : ജി​ല്ല​യി​ല്‍ ഇ​ന്നലെ 961 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തി​ല്‍ ആ​റു പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 953 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.
ര​ണ്ട് ആ​രോ​ഗ്യ പ​രി​ച​ര​ണ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു . 7599 പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍, വീ​ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 532 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. 12.83 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് 8309 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
പു​തു​താ​യി വ​ന്ന 1347 പേ​ര്‍ ഉ​ള്‍​പ്പ​ടെ 34551 പേ​ര്‍ ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട് . ഇ​തു​വ​രെ 1123986 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. 2850 മ​ര​ണ​ങ്ങ​ളാ​ണ് ഇ​തു​വ​രെ കോ​വി​ഡ് മൂ​ല​മെ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.​കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നി​ന്‍റെ ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​ന്‍ സ​മ​യ​മാ​യ​വ​ര്‍ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ക്‌​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര അ​റി​യി​ച്ചു.