ഇ​ടി​മി​ന്ന​ൽ മൂ​ല​മു​ണ്ടാ​കു​ന്ന കൃ​ഷിനാ​ശം പ്ര​കൃ​തി​ക്ഷോ​ഭ​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന്
Thursday, October 28, 2021 12:41 AM IST
തി​രു​വ​മ്പാ​ടി : ഇ​ടി​മി​ന്ന​ൽ മൂ​ല​മു​ണ്ടാ​കു​ന്ന കൃ​ഷി നാ​ശം പ്ര​കൃ​തി​ക്ഷോ​ഭ​മാ​യി ക​ണ​ക്കാ​ക്കി മ​തി​യാ​യ ന​ഷ്ട പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് വി​വി​ധ ക​ർ​ഷ​ക​രും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. സാ​ധാ​ര​ണ ഗ​തി​യി​ൽ ഇ​ടി​മി​ന്ന​ലു​ണ്ടാ​യി തെ​ങ്ങ് , ക​മു​ക് മു​ത​ലാ​യ വി​ള​ക​ൾ ന​ഷ്ട​പ്പെ​ട്ടാ​ൽ ചു​രു​ങ്ങി​യ​ത് 20 ദി​വ​സ​മെ​ങ്കി​ലും ക​ഴി​ഞ്ഞേ ഇ​ല​ക​ൾ വാ​ടി തു​ട​ങ്ങു​ക​യു​ള്ളു.
വി​ള ഇ​ൻ​ഷ്വറ​ൻ​സ് ന​ട​ത്തി​യ ക​ർ​ഷ​ക​ർ അ​പേ​ക്ഷ​യു​മാ​യി കൃ​ഷി ഭ​വ​നി​ലെ​ത്തു​മ്പോ​ഴേ​ക്കും സ​മ​യം ക​ഴി​ഞ്ഞു അ​ല്ലെ​ങ്കി​ൽ ഇ​പ്പോ​ൾ ഫ​ണ്ടി​ല്ല എ​ന്ന സ്ഥി​രം മ​റു​പ​ടി​യാ​ണ് ല​ഭി​ക്കാ​റ്. ഇ​ടി​മി​ന്ന​ലേ​റ്റ തെ​ങ്ങ് മു​റി​ച്ചു മാ​റ്റു​ന്ന​തി​നും അ​വി​ടെ തൈ ​വയ്ക്കു​ന്ന​തി​നു​മാ​യി ഇ​ൻ​ഷ്വർ ചെ​യ്ത ക​ർ​ഷ​ക​ന് തെ​ങ്ങൊ​ന്നി​ന് ആ​യി​രം രൂ​പ ല​ഭി​ക്കും.
എ​ന്നാ​ൽ ഒ​രു തെ​ങ്ങ് മു​റി​ക്കു​ന്ന​തി​ന് 1500 - 2000 രൂ​പ ചെ​ല​വു​വ​രും. തെ​ങ്ങ് മു​റി​ച്ച് റീ ​പ്ലാ​ന്‍റ് ചെ​യ്യു​ന്ന​തി​ന് മി​നി​മം 2000 രൂ​പ​യെ​ങ്കി​ലും കി​ട്ട​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. ഇ​ടി​മി​ന്ന​ൽ പ്ര​കൃ​തി​ക്ഷോ​ഭ​മാ​യി ക​ണ​ക്കാ​ക്കി ന​ഷ്ട പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള കാ​ലാ​വ​ധി ആ​റു മാ​സ​മെ​ങ്കി​ലു​മാ​ക്കി നി​ജ​പ്പെ​ടു​ത്താ​ൻ കൃ​ഷി​ഭ​വ​നു​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.