എ​ഐ​വൈ​എ​ഫ് മാ​ർ​ച്ച് ന​ട​ത്തി
Thursday, October 28, 2021 12:41 AM IST
കോ​ഴി​ക്കോ​ട്: പൊ​തു​മേ​ഖ​ല​ക​ൾ വി​റ്റ​ഴി​ക്കു​ന്ന​തി​ലൂ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ രാ​ജ്യം കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​തു​ക​യാ​ണെ​ന്ന് എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ.പി.​ഗ​വാ​സ്. പൊ​തു​മേ​ഖ​ല സ്വ​കാ​ര്യ​വ​ത്ക​രി​ക്ക​രു​ത്, ഇ​ന്ധ​ന-​പാ​ച​ക​വാ​ത​ക വി​ല കു​റ​യ്ക്കു​ക, ഭ​ഗ​ത് സിം​ഗ് എം​പ്ലോ​യ്മെ​ന്‍റ് ഗ്യാ​ര​ന്‍റി ആ​ക്ട് ന​ട​പ്പാ​ക്കു​ക, ക​ർ​ഷ​ക വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക- ഒ​ഴി​വു​ക​ൾ നി​ക​ത്തു​ക, തൊ​ഴി​ലി​ല്ലാ​യ്മാ വേ​ത​നം 10,000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യു​ള്ള ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ഐ​വൈ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കോ​ഴി​ക്കോ​ട് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഗ​വാ​സ്.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​പി ബി ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.