നാ​രാ​യ​ണ​ന് ഇ​നി സാ​ന്ത്വ​നം ത​ണ​ലേ​കും
Thursday, October 28, 2021 12:41 AM IST
മു​ക്കം: ഉ​റ്റ​വ​രും ഉ​ട​യ​വ​രു​മാ​യി ആ​രു​മി​ല്ലാ​ത്ത മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ നെ​ല്ലി​ക്കാ​പൊ​യി​ൽ സ്വ​ദേ​ശി പാ​റ​ക്ക​പു​തി​യോ​ട്ടി​ൽ നാ​രാ​യ​ണ​ന് ഇ​നി ചാ​ത്ത​മം​ഗ​ലം അ​നാ​ഥ​മ​ന്ദി​രം ത​ണ​ലേ​കും.
ആ​രും നോ​ക്കാ​തി​ല്ലാ​തെ അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു നാ​രാ​യ​ണ​നെ കൗ​ൺ​സി​ല​ർ നി​കു​ഞ്ചം വി​ശ്വ​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മു​ക്കം ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ചാ​ത്ത​മം​ഗ​ലം സാ​ന്ത്വ​നം അ​നാ​ഥ​മ​ന്ദി​ര​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
നാ​രാ​യ​ണ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും കൗ​ൺ​സി​ല​ർ നി​കു​ഞ്ചം വി​ശ്വ​നാ​ഥ​നും പ​രി​സ​ര​വും വീ​ടും വൃ​ത്തി​യാ​ക്കി.
കൗ​ൺ​സി​ല​ർ വാ​ങ്ങി ന​ൽ​കി​യ പു​തി​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​പ്പി​ച്ചു. മു​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ടി ബാ​ബു, സെ​ക്ര​ട്ട​റി എ​ൻ.​കെ ഹ​രീ​ഷ്, ജ​ന​മൈ​ത്രി പോ​ലീ​സ് എ​സ് ഐ ​അ​സൈൻ,സി​പി​ഒ കെ.​സു​നി​ൽ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി.