മൈ​ക്കാ​വ് -കൂ​ട​ത്താ​യി റോ​ഡ് നി​ര്‍​മാ​ണം ഇ​ഴ​യു​ന്നു
Thursday, October 28, 2021 12:41 AM IST
കോ​ട​ഞ്ചേ​രി: മ​ല​യോ​ര​മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന കൂ​ട​ത്താ​യി -കോ​ട​ഞ്ചേ​രി റോ​ഡി​ന്‍റെ നി​ര്‍​മാ​ണം ഇ​ഴ​യു​ന്നു. കോ​ട​ഞ്ചേ​രി​യി​ല്‍ നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​നു​ള്ള എ​ല്ലാ വ​ഴി​ക​ളി​ലും നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍ ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്.

പ​ല സ്ഥ​ല​ങ്ങ​ളി​ലും റോ​ഡി​ന്‍റെപ​ണി അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്. മു​ന്‍ എം​എ​ല്‍​എ ആ​യി​രു​ന്ന കാ​രാ​ട്ട് റ​സാ​ഖി​ന്‍റെ പൊ​തു​മ​രാ​മ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മാണ പ്ര​വ​ര്‍​ത്തി​ക​ള്‍ തു​ട​ങ്ങി​യ കൂ​ട​ത്താ​യി​ല്‍ നി​ന്നും മൈ​ക്കാ​വ് വ​രെ ഉ​ള്ള റോ​ഡി​ന്റെ അ​വ​സ്ഥ ശോ​ച​നീ​യ​മാ​ണ്. മൈ​ക്കാ​വ് മു​ത​ല്‍ കൂ​ട​ത്താ​യി സ്‌​കൂ​ള്‍ പ​ടി​വ​രെ റോ​ഡ് പൂ​ര്‍​ണ​മാ​യും അ​ട​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ന​വം​ബ​ര്‍ ഒ​ന്നി​ന് സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ള്‍​ക്ക് കൂ​ട​ത്താ​യി സ്‌​കൂ​ളി​ല്‍ എ​ത്ത​ണ​മെ​ങ്കി​ല്‍ ഒ​രു​പാ​ട് ദൂ​രം ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ട​താ​യു​ണ്ട്.

റോ​ഡ് നി​ര്‍​മാ​ണം എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ര്‍​ത്തീ​ക​രി​ച്ച് ജ​ന​ങ്ങ​ളു​ടെ യാ​ത്ര ക്ലേ​ശം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.