ക​രു​വാ​ര​കു​ണ്ടി​ൽ ക​ടു​വ വ​ള​ർ​ത്തു​നാ​യ​യെ കൊന്നു
Wednesday, October 27, 2021 12:53 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ക​ൽ​കു​ണ്ടി​ൽ ക​ടു​വ വ​ള​ർ​ത്തു​നാ​യ​യെ കൊ​ന്നു​തി​ന്നു. ക​ൽ​കു​ണ്ട് ആ​ർ​ത്ത​ല കോ​ള​നി​യി​ലെ വെ​ള്ളാ​രം​കു​ന്നേ​ൽ പ്ര​കാ​ശ​ന്‍റെ വ​ള​ർ​ത്തു​നാ​യ​യെ​യാ​ണ് ക​ടു​വ വ​ക​രു​ത്തി​യ​ത്.
ഇന്നലെ രാ​വി​ലെ നാ​യ്ക്കു​ള്ള ഭ​ക്ഷ​ണ​വു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന ദൃ​ശ്യം പ്ര​കാ​ശ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. നാ​യ​യു​ടെ പ​കു​തി ഭ​ക്ഷി​ച്ച ജ​ഡം ക​ണ്ടെ​ത്തി​യ​തോ​ടെ മേ​ഖ​ല​യി​ൽ ക​ടു​വ ഭീ​തി നി​ല​നി​ൽ​ക്കു​ക​യാ​ണ്.
വീ​ട്ടു​മു​റ്റ​ത്തു ച​ങ്ങ​ല​യി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന നാ​യ​യെ​യാ​ണ് ക​ടു​വ കൊ​ന്നു തി​ന്ന​ത്. ക​ടു​വ ത​ന്നെ​യാ​ണ് നാ​യ​യെ പി​ടി​കൂ​ടി​യ​തെ​ന്നു ഉ​ട​മ പ്ര​കാ​ശ​ൻ പ​റ​യു​ന്നു. സ​മീ​പ​ത്ത് ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ളും കാ​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ള്ള​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
മ​ല​യോ​ര​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മ​ണ്ണി​ടി​ച്ചി​ൽ ഭീ​തി ഭ​യ​ന്നു കോ​ള​നി നി​വാ​സി​ക​ളെ ഒ​ന്ന​ട​ങ്കം ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് ആ​ൾ​പ്പെ​രു മാ​റ്റ​വും വെ​ളി​ച്ച​വും ന​ഷ്ട​പ്പെ​ട്ട​തോ​ടെ ആ​ർ​ത്ത​ല കോ​ള​നി മേ​ഖ​ല അ​പ​ക​ട​കാ​രി​ക​ളാ​യ വ​ന്യ​ജീ​വി​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റി​യ​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
ക​രു​വാ​ര​കു​ണ്ടി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ ക​ടു​വ​ക​ളെ നേ​ര​ത്തെ ക​ണ്ടി​രു​ന്നു. മേ​യാ​ൻ വി​ട്ടി​രു​ന്ന ആ​ടു​ക​ളെ​യും ഇ​വ ഭ​ക്ഷ​ണ​മാ​ക്കി​യി​രു​ന്നു.
ക​ൽ​കു​ണ്ട് മ​ഞ്ഞ​ളാം​ചോ​ല, ആ​ർ​ത്ത​ല ഭാ​ഗ​ങ്ങ​ളി​ലും ക​ടു​വ സാ​ന്നി​ധ്യ​മു​ണ്ട്.​കൂ​ട്ടി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന ആ​ടു​ക​ളെ​യും ഇ​വ വ​ക​വ​രു​ത്തി​യി​ട്ടു​ണ്ട്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നം വ​കു​പ്പ​ധി​കൃ​ത​ർ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.
കാ​ൽ​പ്പാ​ടു​ക​ൾ ക​ടു​വ​യു​ടെ ത​ന്നെ​യാ​ണെ​ന്നാ​ണ് വ​നം വ​കു​പ്പ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം. ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ കെ​ണി സ്ഥാ​പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ഉ​റ​പ്പു ന​ൽ​കി.