സീ​നി​യോ​റി​റ്റി നി​ല​നി​ര്‍​ത്തി എം​പ്ലോ​യ്മെ​ന്‍റ് രജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കാൻ അവസരം
Wednesday, October 27, 2021 12:52 AM IST
കോ​ഴി​ക്കോ​ട്: എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കാ​ന്‍ ക​ഴി​യാ​തെ സീ​നി​യോ​റി​റ്റി ന​ഷ്ട​പ്പെ​ട്ടവർക്ക് സീ​നി​യോ​റി​റ്റി നി​ല നി​ര്‍​ത്തി ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കാ​നാ​യി ന​വം​ബ​ര്‍ 30 വ​രെ സ​മ​യം അ​നു​വ​ദി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യ​തി​നാ​ല്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ല്‍ നേ​രി​ട്ടോ www. employment. kerala. gov.in വെ​ബ്സൈ​റ്റി​ല്‍ ഓ​ണ്‍​ലൈ​ന്‍ മു​ഖാ​ന്ത​ര​മോ സ്മാ​ര്‍​ട്ട് ഫോ​ണ്‍ സം​വി​ധാ​നം വ​ഴി​യോ സ്പെ​ഷ​ല്‍ റി​ന്യൂ​വ​ല്‍ ന​ട​ത്താ​മെ​ന്ന് ബാ​ലു​ശേ​രി എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ 2000 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ 2021 ആ​ഗ​സ്റ്റ് 31 വ​രെ​യു​ള​ള കാ​ല​യ​ള​വി​ല്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന ജോ​ലി ല​ഭി​ച്ച് വി​ടു​ത​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് യ​ഥാ​സ​മ​യം ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​യാ​തെ സീ​നി​യോ​റി​റ്റി ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കും എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന ല​ഭി​ച്ച ജോ​ലി പൂ​ര്‍​ത്തി​യാ​ക്കാ​നാ​കാ​തെ ജോ​ലി​യി​ല്‍ നി​ന്ന് വി​ടു​ത​ല്‍ ചെ​യ്ത​വ​ര്‍​ക്കും രാ​ജി​വെ​ച്ച​വ​ര്‍​ക്കും മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, മാ​ര്‍​ക്ക് ലി​സ്റ്റ്, കോ​ഴ്സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ടി​സി എ​ന്നി​വ ഹാ​ജ​രാ​ക്കി​യും ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​തെ നി​യ​മ​നാ​ധി​കാ​രി​യി​ല്‍ നി​ന്ന് നോ​ജോ​യി​നിം​ഗ് ഡ്യൂ​ട്ടി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് യ​ഥാ​സ​മ​യം ഹാ​ജ​രാ​ക്കാ​ത്ത​വ​ര്‍​ക്കും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.
ശി​ക്ഷാ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യോ മ​ന​പൂ​ര്‍​വ്വം ജോ​ലി​യി​ല്‍ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നാ​ലോ സീ​നി​യോ​റി​റ്റി ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല. സീ​നി​യോ​റി​റ്റി പു​ന​സ്ഥാ​പി​ച്ചു കി​ട്ടു​ന്ന​വ​ര്‍​ക്ക് ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​യ കാ​ല​യ​ള​വി​ലെ തൊ​ഴി​ല്‍ ര​ഹി​ത വേ​ത​നം ല​ഭി​ക്കു​ന്ന​തി​ന് അ​ര്‍​ഹ​ത​യു​ണ്ടാ​കി​ല്ല.