പ്രതി​ക​ളെ പി​ടി​കൂട​ണമെന്ന് യു​വ​ജ​ന സം​ഘ​ട​ന​ക​ൾ
Wednesday, October 27, 2021 12:52 AM IST
പേ​രാ​മ്പ്ര: കൂ​ത്താ​ളി ജി​ല്ലാ ഫാ​മി​ന്‍റെ സ്റ്റോ​റി​ൽ സൂ​ക്ഷി​ച്ച വി​ത്ത​ട​ക്ക മോ​ഷ്ടി​ച്ച വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ്, ഡി​വൈ​എ​ഫ്ഐ സം​ഘ​ട​ന​ക​ൾ. ഫാം ​പ​രി​സ​ര​ത്ത് ആ​വ​ശ്യം ഉ​ന്ന​യി​ച്ചു പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.​ഫാം സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി​യി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ഫാ​മി​നു ഗേ​റ്റു​ക​ളും സി​സി​ടി​വി​ക​ളു​മു​ണ്ട്. രാ​ത്രി കാ​വ​ലി​നാ​ളു​മു​ണ്ട്. മെ​യി​ൻ ഓ​ഫീ​സ് പ​രി​സ​ര​ത്താ​ണു സ്റ്റോ​ർ. ഇ​തി​ൽ ചാ​ക്കു​ക​ളി​ൽ കെ​ട്ടി സൂ​ക്ഷി​ച്ച വി​ത്ത​ട​ക്ക​യാ​ണു മോ​ഷ​ണം പോ​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ക​പ്പ​ലി​ൽ ത​ന്നെ​യാ​ണോ ക​ള്ള​നെ​ന്നും സം​ശ​യ​മു​യ​രു​ന്ന​താ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​വ​പ്പൊ​യി​ൽ മേ​ഖ​ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. അ​ന്വേ​ഷ​ണം ത്വ​രി​ത​പ്പെ​ടു​ത്തി പ്ര​തി​ക​ളെ പി​ടി​ക്കാ​ത്ത പ​ക്ഷം പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ന്ന​റി​യി​പ്പു ന​ൽ​കി.