പ്ര​തി​ക്ക് ജീ​വ​പ​ര്യന്ത​വും മൂ​ന്നുവ​ർ​ഷം ക​ഠി​നത​ട​വും
Wednesday, October 27, 2021 12:52 AM IST
കൊ​യി​ലാ​ണ്ടി: ചെ​റി​യ​മ​ങ്ങാ​ട് ഫി​ഷ​ർ​മെ​ൻ കോ​ള​നി​യി​ലെ പ്ര​മോ​ദ് (50)വ​ധക്കേസിൽ പ്രതി ചെ​റി​യ​മ​ങ്ങാ​ട് വേ​ലി വ​ള​പ്പി​ൽ വി​കാ​സി​ന് ജീ​വ​പ​ര്യന്തവും മൂ​ന്ന് വ​ർ​ഷം ക​ഠി​ന ത​ട​വി​നും ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു.
കോ​ഴി​ക്കോ​ട് ഫ​സ്റ്റ്. അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജ് കെ. ​അ​നി​ൽ​കു​മാ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2018 മാ​ർ​ച്ച് 13നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക് ത​ർ​ക്കം സം​ഘ​ട്ട​ന​ത്തി​ൽ പ​രി​ക്ക് പ​റ്റി​യ പ്ര​മോ​ദി​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​കു​ന്ന​ത് വി​കാ​സ് ത​ട​ഞ്ഞു.
കൊ​യി​ലാ​ണ്ടി എ​സ്ഐ ഷി​ജു എ​ബ്ര​ഹാം, വി​ജേ​ഷ്, ഡ്രൈ​വ​ർ ഒ.​കെ. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും, 15-ാം തി​യ്യ​തി പു​ല​ർ​ച്ചെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. പ്ര​മോ​ദി​ന്‍റെ പ​രു​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ​തു​ട​ർ​ന്ന് കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കൗ​ണ്ട​ർ കേ​സ് കൊ​ടു​ക്കാ​നാ​യി ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്യാ​ൻ എ​ത്തി​യ പ്ര​തി​യെ സി​ഐ ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. മേ​പ്പ​യ്യൂ​ർ സി​ഐ​ആ​യ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എം. ജ​യ​കു​മാ​ർ ആ​ണ് കേ​സ് വാ​ദി​ച്ച​ത്.