ക​ണ്ണോ​ത്ത് ഈ​ങ്ങാ​പ്പു​ഴ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തീക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു
Tuesday, October 26, 2021 12:48 AM IST
കോ​ട​ഞ്ചേ​രി: എ​ട്ട് മാ​സ​മാ​യി പ​ണി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ആ​റ് കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള ക​ണ്ണോ​ത്ത് ഈ​ങ്ങാ​പ്പു​ഴ റോ​ഡ് ഉ​ട​ന​ടി പ​ണി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​കീ​യ ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.​ഏ​ഴ് കോ​ടി രൂ​പ​യാ​ണ് ഈ ​റോ​ഡി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
ഏ​ക​ദേ​ശം ഒ​ന്ന​ര വ​ർ​ഷം കൊ​ണ്ട് പ​ണി പൂ​ർ​ത്തി​യാ​ക്കേ​ണ്ട റോ​ഡ് ര​ണ്ടുവ​ർ​ഷ​മാ​യി​ട്ടും പ്ര​വ​ർ​ത്തി എ​വി​ടെ​യു​മെ​ത്താ​തെ സ്ഥി​തി​യാ​ണു​ള്ള​ത്. നി​ല​വി​ലു​ള്ള റോ​ഡ് ആ​റ് മീ​റ്റ​ർ ടാ​റിം​ഗോ​ടു​കൂ​ടി പു​തി​യ ക​ലി​ങ്കു​ക​ൾ നി​ർ​മി​ച്ച് സൈ​ഡ് കെ​ട്ടി, ഡ്രെയി​നേ​ജ് പ​ണി​ത് ടാ​റിം​ഗി​ൽ നി​ന്നും ഡ്രെ​യി​നേ​ജി​ലേ​ക്കു​ള്ള ഗ്യാ​പ്പ് കോ​ൺ​ഗ്രീ​റ്റ് ചെ​യ്യ​ണം എ​ന്ന​താ​യി​രു​ന്നു വ്യ​വ​സ്ഥ.
നി​ര​വ​ധി ബ​സ് സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്ന ഈ ​റൂ​ട്ടി​ൽ ര​ണ്ടു ബ​സു​ക​ൾ ഭാ​ഗി​ക​മാ​യി​ട്ടേ ഇ​പ്പോ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ള്ളൂ.
കു​പ്പാ​യ​ക്കോ​ട് പാ​ല​ത്തി​നു സ​മീ​പം റോ​ഡ് നി​ര​പ്പി​ൽ നി​ന്ന് ഏ​ഴ് അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ പ​ണി​ത ക​ലി​ങ്കി​ലേ​ക്കു​ള്ള റോ​ഡ് പൂ​ർ​ത്തി​യാ​വാ​ത്ത​ത് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് വ​രു​ത്തി​വയ്​ക്കു​ന്ന​ത്. പി​ഡ​ബ്ല്യു​ഡി റോ​ഡ് ആ​യ ഇ​വി​ടെ ക​രാ​റു​ക​ാരു​ടെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണ് ജ​ന​ങ്ങ​ളു​ടെ ഈ ​ദു​രി​ത​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളെന്നു വാ​ർ​ഡ് അം​ഗം ഷി​ൻ​ജോ തൈ​ക്ക​ൻ പ​റ​ഞ്ഞു.