"കൂ​ട്ടി​ക്ക​ലി​നൊ​രു കൈ​ത്താ​ങ്ങ്’പ​ദ്ധ​തി​യി​ലേ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും തു​ണി​ത്ത​ര​ങ്ങ​ളും കൈ​മാ​റി
Sunday, October 24, 2021 12:22 AM IST
കോ​ഴി​ക്കോ​ട്: ദു​ര​ന്ത​ഭൂ​മി​യാ​യി മാ​റി​യ കൂ​ട്ടി​ക്ക​ൽ നി​വാ​സി​ക​ൾ​ക്കാ​യി ന​ട​ൻ തി​ല​ക​ൻ അ​നു​സ്മ​ര​ണ സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ "കൂ​ട്ടി​ക്ക​ലി​നൊ​രു കൈ​ത്താ​ങ്ങ്' എ​ന്ന ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യി​ലേ​ക്ക് തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം​എ​ൽ​എ, സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​ന് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും തു​ണി​ത്ത​ര​ങ്ങ​ളും മ​റ്റു അ​വ​ശ്യ​സാ​മ​ഗ്രി​ക​ളും കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​ഗ​ത് മ​യ​ൻ ച​ന്ദ്ര​പു​രി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി.
ബി​ജു കോ​വൂ​ർ, വൈ​ശാ​ഖ് പ​ണി​ക്ക​ർ, സു​ന്ദ​ര​ൻ മ​ലാ​പ്പ​റ​മ്പ്, എം. ​സ​വി​ത​കു​മാ​രി, സി​ന്ധു സൈ​മ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സം​ഘ​ട​ന അം​ഗ​ങ്ങ​ൾ മാ​ത്രം ഒ​രു ദി​വ​സം കൊ​ണ്ട് സ്വ​രൂ​പി​ച്ച മു​പ്പ​ത്തി എ​ട്ടാ​യി​രം രൂ​പ​യു​ടെ വ​സ്തു​ക്ക​ളാ​ണ് കൈ​മാ​റി​യ​ത്. എം.​എ​സ്.​മെ​ഹ​ബൂ​ബ്, മ​ൻ​സൂ​ർ മാ​യ​നാ​ട്, എ​ൻ. ഹാ​രി​സ് ബാ​ബു, ശോ​ഭ കു​ട്ട​ൻ, കെ.​വി.​ഉ​മേ​ഷ്‌, കെ.​വി​നോ​ദ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.