റോ​ഡു​ക​ളു​ടെ ദു​ര​വ​സ്ഥ: യു​ഡി​എ​ഫ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Sunday, October 24, 2021 12:21 AM IST
കു​റ്റ്യാ​ടി: കി​ഴ​ക്ക​ൻ മ​ല​യോ​ര പ്ര​ദേ​ശ​മാ​യ കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ കു​ണ്ടു​തോ​ട് റോ​ഡ് ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് യോ​ഗം തീ​രു​മാ​നി​ച്ചു. തൊ​ട്ടി​ൽ​പ്പാ​ലം കു​ണ്ടു​തോ​ട് റോ​ഡ്, മൂ​ന്നാം​കൈ ക​രി​ങ്ങാ​ട് റോ​ഡ്, പൂ​തം​പാ​റ ചൂ​ര​ണി റോ​ഡ്, തൊ​ട്ടി​ൽ​പ്പാ​ലം മൊ​യി​ലോ​ത്ത​റ റോ​ഡ് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം താ​റു​മാ​റാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. കൃ​ഷി​യെ ആ​ശ്ര​യി​ച്ച് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന മ​യോ​ര മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ഉ​ത്പ്പ​ന്ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന അ​ങ്ങാ​ടി​യാ​യ തോ​ട്ടി​ൽ​പ്പാ​ല​ത്ത് എ​ത്തി​ക്കു​ന്ന​തി​നും മ​റ്റും റോ​ഡു​ക​ളു​ടെ ദു​ർ​ഘ​ടാ​വ​സ്ഥ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്.
കെ.​സി. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​ശം​സീ​ർ, പി.​ജി.സ​ത്യ​നാ​ഥ്, ശ്രീ​ധ​ര​ൻ വാ​ള​ക്ക​യം, വി.​പി.​സു​രേ​ഷ്, വി.​എം.​അ​സീ​സ്, റോ​ബി​ൻ ജോ​സ​ഫ്, കു​നി​യി​ൽ കു​ഞ്ഞ​ബ്ദു​ള്ള, എം.​ടി. ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.