പ​ന​മ​റ്റം​പ​റ​മ്പി​ൽ ജോ​സ്‌ ക​ർ​ഷ​ക​നാ​ണ്; ഒ​പ്പം ജ​ന​സേ​വ​ന ത​ൽപ​ര​നും
Sunday, October 24, 2021 12:20 AM IST
പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ​യി​ലെ ക​ർ​ഷ​ക​നാ​യ പ​ന​മ​റ്റം​പ​റ​മ്പി​ൽ ജോ​സ്‌ ജ​ന​സേ​വ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മു​ന്നി​ട്ടി​റ​ങ്ങു​ന്ന മാ​തൃ​കാ​പൗ​ര​നാ​ണ്.​റോ​ഡി​ലെ കു​ണ്ടും കു​ഴി​യും അ​ട​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വ​രാ​ത്ത​തെ​ന്താ​ണെ​ന്നു​ള്ള നാ​ട്ടു​കാ​രു​ടേ​യും യാ​ത്ര​ക്കാ​രു​ടേ​യും ചി​ന്ത അ​ധി​കം നീ​ളാ​തെ ജോ​സ് ര​ക്ഷ​ക​നാ​യെ​ത്തും.
വീ​ട്ടി​ൽ നി​ന്നു തൂ​മ്പ​യും മ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി റോ​ഡി​ലി​റ​ങ്ങും. സ്വ​ന്തം പ​റ​മ്പി​ലെ മ​ണ്ണ് കി​ള​ച്ചു കോ​രി അ​ർ​ബാ​ന​യി​ലാ​ക്കി സ്വ​യം ഉ​ന്തി റോ​ഡി​ലെ കു​ഴി​ക​ളി​ൽ നി​ക്ഷേ​പി​ച്ചു മൂ​ടി ഉ​റ​പ്പി​ക്കും. വ​യ​സ് 69 ആ​ണെ​ങ്കി​ലും യുവത്വത്തിന്‍റെ ചു​റു​ചു​റു​ക്കാ​ണ്. ച​ക്കി​ട്ട​പാ​റ​യി​ലെ പ​ഴ​യ കാ​ല വോ​ളി​ബോ​ൾ ടീ​മി​ലെ ന​ല്ല ക​ളി​ക്കാ​ര​നാ​യി​രു​ന്നു. ച​ക്കി​ട്ട​പാ​റ - പെ​രു​വ​ണ്ണാ​മൂ​ഴി പാ​ത​യോ​ര​ത്താ​ണു കു​ടും​ബ സ​മേ​തം താ​മ​സം.