ഈ​ങ്ങാ​പ്പു​ഴ-​ക​ണ്ണോ​ത്ത് റോ​ഡ് പ​ണി​യി​ലെ അ​നാ​സ്ഥ: കോ​ൺ​ഗ്ര​സ് സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി
Sunday, October 24, 2021 12:20 AM IST
കു​പ്പാ​യ​ക്കോ​ട്: ഈ​ങ്ങാ​പ്പു​ഴ-​ക​ണ്ണോ​ത്ത് റോ​ഡ് പ​ണി​യി​ലെ അ​നാ​സ്ഥ​ക്കെ​തി​രെ കു​പ്പാ​യ​ക്കോ​ട് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തി. ക​രാ​റു​കാ​രാ​യ നാ​ഥ് ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സ് മൂ​ന്ന് വ​ര്‍​ഷ​മാ​യി നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ജീ​വ​ന​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളു​മു​ള്‍​പ്പ​ടെ നൂ​റുക​ണ​ക്കി​നാ​ളു​ക​ളാ​ണ് ദി​വ​സ​വും ഈ ​റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ള്‍ നേ​രി​ടു​ന്ന ഈ​ ക​രാ​റു​കാ​രെ ക​രി​മ്പ​ട്ടി​ക​യി​ല്‍​പെ​ടു​ത്ത​ണ​മെ​ന്ന് പ​ല കോ​ണു​ക​ളി​ല്‍ നി​ന്ന് ആ​വ​ശ്യ​മു​യ​ര്‍​ന്നെ​ങ്കി​ലും ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ആ​ളു​ക​ളി​ല്‍ നി​ന്നു​ള്ള നി​സം​ഗ​ത സം​ശ​യ​മു​യ​ര്‍​ത്തു​ന്ന​താ​ണ്. കോ​ട​ഞ്ചേ​രി പു​തു​പ്പാ​ടി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന​റോ​ഡ് എ​ന്ന നി​ല​യി​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​പെ​ട്ട​വ​ര്‍ ഈ ​പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കാത്ത പ​ക്ഷം അ​തി​ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി മു​ന്‍​പോ​ട്ടു പോ​കു​മെ​ന്ന് ധ​ര്‍​ണ​യി​ല്‍ പ്ര​സം​ഗി​ച്ച​വ​ര്‍ പ​റ​ഞ്ഞു.
സാ​യാ​ഹ്ന ധ​ര്‍​ണ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ചേ​ണ​ല്‍ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അം​ബി​ക മം​ഗ​ല​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​ന്‍​ജോ തൈ​ക്ക​ല്‍, ദേ​വ​സ്യ ചൊ​ള്ളാ​മ​ഠം, സി.​ആ​ര്‍. ബി​ജു, ബി​ജു അ​രീ​ത്ത​റ, പി.​സി. ശ​ര​ത്, പി.​പി. ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജോ​യ് ഒ​റ​വ​ങ്ക​ര, ഷാ​ജു പാ​ല​ക്കാ​ട്ട്, ബി​ജു നെ​ല്ലി​ക്ക​ല്‍, ജോ​സ് ത​ല​ച്ചി​റ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.