ദു​ര​ന്ത​ഭൂ​മി​യി​ലേ​ക്ക് കു​റ്റ്യാ​ടി​യു​ടെ സ്നേ​ഹ​സ്പ​ർ​ശ​വു​മാ​യി ചി​ന്നൂ​സ് കൂ​ട്ടാ​യ്മ
Sunday, October 24, 2021 12:20 AM IST
കു​റ്റ്യാ​ടി: ഉ​രു​ൾ പൊ​ട്ട​ലി​ൽ സ​ർ​വ്വ​സ്വ​വും ന​ഷ്ട​മാ​യ ഇ​ടു​ക്കി ജി​ല്ല​യി​ലെ കൂ​ട്ടി​ക്ക​ൽ പ്ര​ദേ​ശ​ത്തെ അ​ൻ​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ മു​ഴു​വ​ൻ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളു​മാ​യി കു​റ്റ്യാ​ടി​യി​ലെ ചി​ന്നൂ​സ് പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ടി​ക്ക​ലി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ട്ടു.
കു​റ്റ്യാ​ടി എം​എ​ൽ​എ കെ.​പി. കു​ഞ്ഞ​മ്മ​ത് കു​ട്ടി യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. വാ​ർ​ഡ് അം​ഗം ഹാ​ഷിം ന​മ്പാ​ട​ൻ, സി.​വി. മൊ​യ്തു​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചി​ന്നൂ​സ് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ന​സീ​ർ ചി​ന്നൂ​സ്, സ​ലാം ടാ​ല​ന്‍റ്, ടി.​സി. അ​ഷ്റ​ഫ്, എ​ൻ.​പി. സ​ലാം, ഗ​ഫൂ​ർ കു​റ്റ്യാ​ടി, കെ.​വി. സി​റാ​ജ് എ​ന്നി​വ​രാ​ണ് യാ​ത്രാം​ഗ​ങ്ങ​ൾ. കു​റ്റ്യാ​ടി​യി​ലെ വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും പൂ​ർ​ണപി​ന്തു​ണ​യു​മാ​യി ചി​ന്നൂ​സി​നോ​ടൊ​പ്പ​മു​ണ്ട്.